പതിനാറുകാരിയുടെ ആത്മഹത്യ: രണ്ടുപേര്‍ അറസ്റ്റില്‍

പാരിപ്പള്ളി: ഗര്‍ഭിണിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ മണ്ണയം രമ്യാ വിലാസത്തില്‍ രഞ്ജിത്ത് (21), ഇയാളുടെ ആയല്‍വാസിയും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ രഞ്ജു (21) എന്നിവരെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കല്‍ വിലവൂര്‍കോണം ചെന്തിപ്പില്‍ സ്വദേശിനിയായ 10ാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. രഞ്ജിത്തുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി ആറുമാസമായി രഞ്ജിത്തിന്‍െറ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. രഞ്ജിത്തിന്‍െറ മൗനാനുവാദത്തോടെ സുഹൃത്തായ രഞ്ജു കുട്ടിയെ നിരന്തരം ശല്യം ചെയ്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. മാനഭംഗശ്രമത്തിനിടെ രക്ഷപ്പെട്ട പെണ്‍കുട്ടി രഞ്ജിത്തിന്‍െറ പിതാവിനോട് വിവരം പറഞ്ഞു. ഇതിനത്തെുടര്‍ന്ന് ഇയാള്‍ രഞ്ജുവിനെ ശാസിച്ചു. ഇതിനുശേഷം രഞ്ജു ഓട്ടോ അമിതവേഗത്തിലോടിച്ച് ആത്മഹത്യ ശ്രമം നടത്തിയിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലത്തെിച്ചത്. ഇതിന്‍െറ പേരില്‍ രഞ്ജുവിന്‍െറ ചില ബന്ധുക്കള്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിലുണ്ടായ മനോവിഷമവും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിയമവിരുദ്ധമായി വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിച്ചതിന് രഞ്ജിത്തിന്‍െറ പേരിലും മാനഭംഗശ്രമത്തിന് രഞ്ജുവിന്‍െറ പേരിലും കേസെടുത്തു. ആത്മഹത്യാ പ്രേരണക്ക് രഞ്ജുവിന്‍െറ ബന്ധുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.