കൊട്ടിയം: കള്ളുഷാപ്പുകളിലെ വ്യാജ മദ്യവില്‍പന കണ്ടത്തെുന്നതിനായി എക്സൈസ് വകുപ്പിന്‍െറ ‘മൊബൈല്‍ ലിക്വര്‍ ടെസ്റ്റിങ് ലാബ്’ മേഖലയില്‍ പരിശോധനക്കത്തെി. മേവറത്തെ കള്ളുഷാപ്പില്‍ ഉച്ചയോടെ എത്തിയ സംഘം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി. പ്രദേശത്തെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയാതെയാണ് ഇവര്‍ പരിശോധന നടത്തുന്നത്. തലസ്ഥാനത്ത് എക്സൈസ് കമീഷണറുടെ നിയന്ത്രണത്തിലുള്ള ഈ വാഹനം മുന്നറിയിപ്പില്ലാതെ ഏത് ജില്ലയിലുമത്തെി പരിശോധന നടത്തും. വ്യാജകള്ളും മദ്യവും പരിശോധിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ശീതീകരിച്ച വാഹനത്തിലുണ്ട്. നാലു മുതല്‍ ആറുമണിക്കൂറിനുള്ളില്‍ പരിശോധനാ ഫലവും ലഭിക്കും. പരിശോധനയില്‍ കള്ള് വ്യാജമാണെന്ന് തോന്നിയാല്‍ അപ്പോള്‍തന്നെ ഷാപ്പ് അടച്ചുപൂട്ടിയശേഷം വിവരം അടുത്തുള്ള എക്സൈസ് ഉദ്യോഗസ്ഥന് കൈമാറും. ഒരു എക്സൈസ് ഇന്‍സ്പെക്ടര്‍, ഗാര്‍ഡ്, ജൂനിയര്‍ സയന്‍റിഫിക് ഓഫിസര്‍ ഒരു എക്സൈസ് ഇന്‍സ്പെക്ടര്‍ എന്നിവരാണ് വാഹനത്തിലുള്ളത്. ജനറേറ്റര്‍ സംവിധാനവും ഇതിനുള്ളിലുണ്ട്. ഏത് കള്ളുഷാപ്പില്‍ ഈ വാഹനം എപ്പോള്‍ എത്തുമെന്ന് തലസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കല്ലാതെ ആര്‍ക്കും അറിയില്ളെന്നതിനാല്‍ ഷാപ്പുടമകള്‍ക്ക് വിവരം അറിയാനും കഴിയില്ല. ഷാപ്പുകളെക്കുറിച്ച് ലഭിക്കുന്ന പരാതികളത്തെുടര്‍ന്നാണ് മൊബെല്‍ ലിക്വര്‍ ടെസ്റ്റിങ് ലാബത്തെി പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.