അടച്ചുപൂട്ടിയ വികലാംഗസംഘത്തോട് സഹകരണവകുപ്പിന് നിസ്സഹകരണം

ശാസ്താംകോട്ട: ജില്ലയിലെ അംഗപരിമിതരുടെ സഹകരണസ്ഥാപനമായിരുന്ന ജില്ലാ വികലാംഗ സേവന സഹകരണസംഘത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുന്നത്തൂരിലെ സഹകരണവകുപ്പ് അധികൃതര്‍ തുരങ്കംവെക്കുന്നതായി പരാതി. ഇതുസംബന്ധിച്ച ജില്ലാ സഹകരണ ജോയന്‍റ് രജിസ്ട്രാറുടെ നിര്‍ദേശം നടപ്പാക്കാന്‍പോലും എ.ആര്‍ ഓഫിസ് അധികൃതര്‍ തയാറാകുന്നില്ല. ശൂരനാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സഹകരണസംഘം 2001ലാണ് തകര്‍ച്ചയിലേക്ക് നീങ്ങിയത്. സംഘത്തിന്‍െറ പ്രസിഡന്‍റും ഏതാനും ബോര്‍ഡ് അംഗങ്ങളും പില്‍ക്കാലത്ത് മരണമടഞ്ഞു. രേഖകള്‍ ലഭ്യമല്ലാത്ത സഹകരണസംഘങ്ങളുടെ ഗണത്തിലാണ് 13 വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച ഈ സഹകരണസംഘത്തെ അധികൃതര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ കാലയളവിലെ അസി. രജിസ്ട്രാര്‍ ഓഫിസിലെ യൂനിറ്റ് ഇന്‍സ്പെക്ടര്‍ തയാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ നിരവധി രേഖകള്‍ സംഘം അംഗങ്ങള്‍ സമര്‍പ്പിച്ചിട്ടും അവയൊന്നും പരിഹരിക്കാന്‍ തയാറായിട്ടില്ളെന്ന് ആക്ഷേപമുണ്ട്. തങ്ങളുടെ ആവശ്യം കേള്‍ക്കാന്‍പോലും ശാസ്താംകോട്ടയിലെ അസി. രജിസ്ട്രാര്‍ ഓഫിസ് അധികൃതര്‍ ഒരുക്കമല്ളെന്ന് അംഗപരിമിതനും ആര്‍.എസ്.പി ശൂരനാട് വടക്ക് ലോക്കല്‍ സെക്രട്ടറിയും സംഘം അംഗവുമായ കെ.എ. രാജേന്ദ്രന്‍പിള്ള പറയുന്നു. സംഘത്തിന്‍െറ പുനരുജ്ജീവനത്തിന് എത്രയുംവേഗം യൂനിറ്റ് ഇന്‍സ്പെക്ടറെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കണമെന്നാണ് സംഘം അംഗങ്ങളുടെ പ്രധാന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.