പരവൂര്‍: വീട്ടുമുറ്റത്ത് കിടന്ന കാര്‍ സാമൂഹികവിരുദ്ധര്‍ പെട്രോളൊഴിച്ചു കത്തിച്ചു. പരവൂര്‍ കോട്ടപ്പുറം കുഞ്ചന്‍റഴികത്ത് വീട്ടില്‍ അംജത്ഖാന്‍െറ ഇന്നോവ കാര്‍ ചൊവ്വാഴ്ച രാത്രിയാണ് കത്തിച്ചത്. അയല്‍ വീട്ടില്‍ കഴുകി ഉണക്കാനിട്ടിരുന്ന തുണികള്‍ അപഹരിച്ച് കാറിനടിയില്‍ കൂട്ടിയിട്ടശേഷം തുണിയിലും വാഹനത്തിന് മുകളിലും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാറിന്‍െറ മുകളിലും തുണി മൂടിയിരുന്നു. ശബ്ദം കേട്ടുണര്‍ന്ന അയല്‍വീട്ടുകാരാണ് കാര്‍ കത്തുന്നത് കണ്ട് വീട്ടുകാരെ അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്സും ഏറെനേരം പണിപ്പെട്ടാണ് തീ കെടുത്തിയത്. കാറിന്‍െറ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. അയല്‍വീട്ടിലെ മുറ്റത്തിരുന്ന ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റിയതായി കണ്ടത്തെിയിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കാര്‍ കത്തിക്കലിനു പിന്നിലെന്നാണ് പൊലീസിന്‍െറ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തെക്കുംഭാഗം സ്വദേശി നൗഫലിനെ (28) പരവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.