ചവറ –ശാസ്താംകോട്ട റൂട്ടില്‍ സ്വകാര്യബസുകള്‍ കണ്‍സഷന്‍ നിഷേധിക്കുന്നു

ചവറ: ചവറയില്‍നിന്ന് കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കിന്‍െറ വിവിധഭാഗങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കുന്നു. സ്കൂളുകളിലും കോളജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന കാര്‍ഡുള്ള കുട്ടികള്‍ക്കും കണ്‍സഷന്‍ നല്‍കാത്തത് പതിവാണ്. തിങ്കളാഴ്ച പന്മന ശങ്കരാചാര്യ കോളജിലെ ഡിഗ്രി വിദ്യാര്‍ഥികള്‍ ശാസ്താംകോട്ടയിലേക്ക് പോകുമ്പോള്‍ കണ്‍സഷന്‍ നിഷേധിക്കുകയും ചില വിദ്യാര്‍ഥികളെ ഇറക്കിവിടുകയും ചെയ്തു. ചവറ ഭാഗത്തുനിന്ന് വരുന്ന മിക്ക ബസിലും കണ്‍സഷന്‍ നിഷേധിക്കുന്നതായി പരാതിയുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളെ മറ്റ് യാത്രക്കാര്‍ക്ക് മുന്നില്‍ കളിയാക്കുന്നതും ഇവരുടെ രീതിയാണ്. അപമാനം ഭയന്ന് മുഴുവന്‍ ചാര്‍ജും നല്‍കിയാണ് യാത്ര ചെയ്യുന്നതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കുന്ന സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെയും നാട്ടുകാരെ മൊത്തം ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് ചവറയിലെ മിക്ക സ്വകാര്യബസുകളുടേതും. ഇതിനെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിച്ചില്ളെങ്കില്‍ ബസ് തടയല്‍ ഉള്‍പ്പെടെ സമരപരിപാടികള്‍ നടത്തുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.