പത്തനാപുരം: കല്ലടയാറ്റില്‍ മണല്‍ വാരല്‍ രൂക്ഷം. ആറ്റിലെ ജലനിലപ്പ് കുറഞ്ഞതും സംഘങ്ങള്‍ക്ക് സഹായകമാകുന്നു. മണല്‍ക്കുഴികള്‍ മരണക്കുഴികളാകുന്നു. വിവിധ ഭാഗങ്ങളില്‍ മണല്‍ വാരല്‍ മൂലം രൂപപ്പെട്ട കുഴികളില്‍ നിരവധി ജീവനാണ് പൊലിയുന്നത്. കല്ലടയാറ്റിന്‍െറ തീരപ്രദേശങ്ങളിലുള്ള പഞ്ചായത്തുകളായ പിറവന്തൂര്‍, വിളക്കുടി, തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ മണല്‍ കടവുകള്‍ക്ക് നിലവില്‍ അനുമതിയില്ല. ഇവിടങ്ങളില്‍ അനധികൃതമായി മണല്‍ വാരല്‍ രാപകല്‍ ഭേദമെന്യേ തകൃതിയാണ്. ആറിന്‍െറ വശങ്ങള്‍ ഇടിച്ചിറക്കിയും ഖനനം നടക്കുന്നുണ്ട്. മിക്ക ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നീന്തല്‍ അറിയാവുന്നവര്‍ പോലും ഇതില്‍ അകപ്പെട്ടാല്‍ രക്ഷപെടുക ബുദ്ധിമുട്ടാണ്. കൂടാതെ, മണല്‍ ഖനനം മൂലം ജലക്ഷാമം ഉണ്ടാകുന്നതായും പരാതിയുണ്ട്. പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്നാണ് ആക്ഷേപം. മണല്‍ക്കുഴികള്‍ ഉള്ളയിടങ്ങളിലോ അപകടം സ്ഥിരമായയിടങ്ങളിലോ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.