പരവൂര്‍: മാലിന്യത്തിനുപുറമെ റോഡുവക്കുകളില്‍ വന്‍ തോതില്‍ കുപ്പിച്ചില്ലുകള്‍ തള്ളുന്നത് ജനത്തിന് ദുരിതമാക്കുന്നു. നഗരത്തിന്‍െറ വിവിധയിടങ്ങളിലെ പാതയോരങ്ങളില്‍ ചാക്കില്‍ കുപ്പിച്ചില്ലുകള്‍ കൊണ്ടുവന്ന് തള്ളുന്നത് നിത്യസംഭവമാണ്. കുപ്പിച്ചില്ലുകള്‍ക്കു പുറമെ ഉടഞ്ഞ ട്യൂബ് ലൈറ്റുകളും വന്‍തോതില്‍ വഴിവക്കുകളില്‍ നിക്ഷേപിക്കുന്നു. കൂടാതെ ഉപയോഗശൂന്യമായ പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍, ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും തള്ളാനുള്ള ഇടങ്ങളായി റോഡുകള്‍ മാറിയിരിക്കുകയാണ്. പരവൂര്‍ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനുമുന്നിലുള്ള റോഡും പരിസരവും മാലിന്യനിക്ഷേപത്തിനുള്ള ഇടങ്ങളായി മാറിയിട്ടുണ്ട്. ഈ ഭാഗത്താണ് കൂടുതല്‍ കുപ്പിച്ചില്ലുകളും അലക്ഷ്യമായി തള്ളിയിരിക്കുന്നത്. വഴിക്ക് വീതി കുറവായതിനാല്‍ കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇത് ഭീഷണിയാണ്. സമീപവാസികള്‍ ഇതുമൂലം പൊറുതിമുട്ടുകയാണ്. ചിതറിക്കിടക്കുന്ന കുപ്പിച്ചില്ലുകളില്‍ തട്ടി പലര്‍ക്കു കാലിന് പരിക്കേറ്റു. കുട്ടികള്‍ക്കാണ് കൂടുതലും ആപത്ത് സംഭവിക്കുന്നത്. എവിടെ മാലിന്യം കുന്നുകൂടിയാലും നഗരസഭ ശ്രദ്ധിക്കാറില്ല. ഇവ നീക്കുന്നതില്‍നിന്ന് നഗരഭരണകൂടം പിന്മാറിയിട്ട് വര്‍ഷങ്ങളായി. പൊതുയിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ രഹസ്യ കാമറകള്‍ സ്ഥാപിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ബാഗുകളില്‍ സംഭരിച്ച് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും വാക്കുകളിലൊതുങ്ങി. ആര്‍ക്കും എവിടെയും മാലിന്യം തള്ളാമെന്ന സ്ഥിതിയാണ് ഇന്ന് നഗരസഭയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.