കുളത്തൂപ്പുഴ: പട്ടികവര്‍ഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ (എം.ആര്‍.എസ്)10ാം ക്ളാസ് വിദ്യാര്‍ഥി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് താഴെ വീണ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് വകുപ്പ് ഡയറക്ടറും സംഘവും സ്കൂളിലത്തെി. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ അരിപ്പയിലെ എം.ആര്‍ സ്കൂളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലത്തെിയ ഉദ്യോഗസ്ഥ സംഘം വൈകിയും സ്കൂളില്‍ തെളിവെടുപ്പ് തുടരുകയാണ്. വിവിധ ജില്ലകളില്‍നിന്ന് ഏഴു മുതല്‍ ഒമ്പതു വരെ ക്ളാസുകളില്‍ 150ഓളം ആണ്‍കുട്ടികളാണ് സ്കൂളില്‍ താമസിച്ചുപഠിക്കുന്നത്. ഈാസം 15ന് പുലര്‍ച്ചെ നാലരയോടെയാണ് സ്കൂള്‍ കെട്ടിടത്തിന്‍െറ ഒന്നാംനിലയുടെ പാരപ്പറ്റില്‍നിന്ന് വിദ്യാര്‍ഥി താഴേക്ക് വീണത്. ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥി ഇത്ര പുലര്‍ച്ചെ സ്കൂള്‍ കെട്ടിടത്തിന് മുകളിലത്തെിയത് സംബന്ധിച്ച് നാട്ടുകാരും രക്ഷാകര്‍ത്താക്കളും ഉന്നയിച്ച സംശയത്തിന് ഇനിയും മറുപടി ഉണ്ടായിട്ടില്ല. സംഭവം വിവാദമായതോടെയാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് അന്വേഷണത്തിനത്തെിയത്. എന്നാല്‍, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.