ഓയൂര്‍: ജങ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈന്‍ പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. വെള്ളം ശക്തമായി പുറത്തേക്ക് വരുന്നതിനാല്‍ റോഡ് പൊട്ടിത്തുടങ്ങി. രണ്ടുമാസം മുമ്പാണ് ജങ്ഷനിലെ റോഡ് തകര്‍ന്ന ഭാഗത്ത് റീടാറിങ് നടത്തിയത്. ആറ്റൂര്‍ക്കോണത്തുനിന്ന് വരുന്ന പൈപ്പ് വഴിയുള്ള വെള്ളം നിര്‍ത്തിവെച്ചാല്‍ മാത്രമേ റോഡ് കുഴിച്ച് പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ സാധിക്കുകയുള്ളൂ. അറ്റകുറ്റപ്പണി തുടങ്ങിയാല്‍ത്തന്നെ നിലവില്‍ ടാപ്പുകളെ ആശ്രയിക്കുന്ന പ്രദേശവാസികളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥയുണ്ടാകും. വേനല്‍ക്കാലം വരും മുമ്പ് വെളിനല്ലൂര്‍ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ വേണ്ടത്ര താല്‍പര്യം കാണിക്കാത്തതാണ് കുടിവെള്ളം പാഴാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് പൈപ്പ് ലൈന്‍ പൊട്ടുന്നത് പതിവാണെങ്കിലും പിന്നീട് നടപടി ഉണ്ടാകാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. ആറ്റൂര്‍ക്കോണം പൈപ്പ് ഹൗസില്‍ രണ്ട് മോട്ടോറുകളാണുള്ളത്. ഇപ്പോള്‍ ഒരു മോട്ടോര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ മോട്ടോറിന് ശക്തി കുറവായതിനാല്‍ ജലം പൈപ്പുകള്‍ വഴി പഞ്ചായത്തിന്‍െറ വിവിധ മേഖലകളില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. ശുദ്ധജലം ലഭിക്കാത്തതിനാല്‍ ഓയൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിത്സയെ ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് പൈപ്പുകള്‍വഴി ജലം ലഭിക്കുന്നത്. ഇപ്പോള്‍ കുടിവെള്ളത്തിന് ലോറിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യം മുതലെടുത്ത് ജല മാഫിയ പ്രദേശങ്ങളില്‍ ടിപ്പര്‍ ലോറികള്‍ വഴി കുടിവെള്ളം വന്‍തുകക്ക് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.