കിളിമാനൂര്‍: വാട്ടര്‍ അതോറിറ്റിക്ക് വെട്ടിപ്പൊളിക്കാന്‍ വേണ്ടി മാത്രമാണോ ഈ റോഡ്. ചോദിക്കുന്നത് കിളിമാനൂര്‍-പോങ്ങനാട് റോഡുവഴി വാഹനങ്ങളിലും മറ്റുമായി യാത്രചെയ്യുന്നവരും പ്രദേശവാസികളുമാണ്. പുതിയകാവ് മുതല്‍ പോങ്ങനാട് വരെയുള്ള നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഒരുഡസനോളം ഇടങ്ങളാണ് കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ചത്. ഇവയില്‍ പലതും വലിയകുഴികളായിത്തന്നെ അവശേഷിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആര്‍.ആര്‍.വി ജങ്ഷന്‍, മാവിന്‍െറമൂട്, വാലഞ്ചേരി എന്നിവിടങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് പൈപ്പുകള്‍ പൊട്ടിയതിനെതുടര്‍ന്ന് കുത്തിക്കുഴിച്ചത്. എന്നാല്‍, പലതും വേണ്ടവിധത്തില്‍ ഇവ മൂടാത്തതോടെ ഇവിടങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. കിളിമാനൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലും വില്ളേജ് ഓഫിസിന് സമീപത്തുമായി ഒരാഴ്ചയോളമായി പൈപ്പ് ശരിയാക്കാനായി വെട്ടിപ്പൊളിച്ചിരിക്കുകയാണ്. ഇതില്‍ പഞ്ചായത്ത് ഓഫിസിനുമുന്നിലേത് കൊടുംവളവിലാണ്. പാപ്പാല ഭാഗത്ത് നിന്ന് വരുന്നവാഹനങ്ങള്‍ തിരിയുന്നതും ഇവിടെയാണ്. മിക്കയിടത്തും തീരെവിലകുറഞ്ഞതും പഴകിയതുമായ പൈപ്പുകള്‍ കുഴിച്ചിട്ടിരിക്കുന്നതിനാലാണ് നിത്യേന പൊട്ടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വാലഞ്ചേരി ഭാഗത്തെ റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി ഇവിടെ പുതിയ പൈപ്പുലൈനുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.