കൊല്ലം: ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.57 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി മന്ത്രി കെ. ബാബു അറിയിച്ചു. നീണ്ടകര ഗ്രാമപഞ്ചായത്തിലെ മതിരായത്ത്-കെ.പി.പി ജങ്ഷന്‍ ചാരുവിലാസം റോഡ് (17 ലക്ഷം രൂപ), മട്ടത്തിയമുക്ക് - പട്ടിയേഴത്ത് ചന്ദ്രവിലാസം റോഡ് (29.50 ലക്ഷം രൂപ), ചവറ ഗ്രാമപഞ്ചായത്തിലെ ചക്കേടത്ത് മുക്ക്-കുറുവേലിക്കാട്ടില്‍ മുക്ക് റോഡ് (6.50 ലക്ഷം രൂപ), ചിത്തിര-കരിത്തും ടി.എസ്. കനാല്‍ റോഡ് (46 ലക്ഷം രൂപ), പന്മന ഗ്രാമപഞ്ചായത്തിലെ പൂത്താല ജങ്ഷന്‍-കവയത്ത് ജങ്ഷന്‍ റോഡ് (27 ലക്ഷം രൂപ) ചമ്പക്കാവ്- തയ്യില്‍ പുരയിടം റോഡ് (16.20 ലക്ഷം രൂപ), പണിക്കത്തുമുക്ക്- കണ്ണിട്ടുകടവ് റോഡ് ( 16.50 ലക്ഷം രൂപ ), കണ്ണിട്ടുകടവ്- എടത്തുരുത്ത് റോഡ്( 29 ലക്ഷം രൂപ) പ്ളാത്തറ ജങ്ഷന്‍-പുത്തന്‍വീട്ടില്‍ ജങ്ഷന്‍ റോഡ് (11.60 ലക്ഷം രൂപ) തേവലക്കല ഗ്രാമപഞ്ചായത്തിലെ മണ്ണത്തുമുക്ക്- മൊട്ടക്കല്‍ എല്‍.പി.സ്കൂള്‍ റോഡ് (17.10 ലക്ഷം രൂപ) വൈങ്ങവിളമുക്ക് - ഈപ്പന്‍വിള റോഡ് (17.50 ലക്ഷം രൂപ), തെക്ക് ഊന്നുവിള ജങ്ഷന്‍ - കിഴക്ക് പ്ളാത്തേടത്ത് വീട് റോഡ് (21.40 ലക്ഷം രൂപ), ചവറ സൗത് പഞ്ചായത്തിലെ വടക്ക്-അഴകത്ത് കോളനി - മണിയങ്കര കോളനി വഴി പാറശേരിമുക്ക് റോഡ് (26 ലക്ഷം രൂപ) പേരയം ഗ്രാമപഞ്ചായത്തിലെ പൊട്ടക്കുഴി-കായല്‍വാരം റോഡ് (പത്ത് ലക്ഷം രൂപ), കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ഭഗവതിമുക്ക്-ചക്കാലയില്‍മുക്ക് റോഡ് (17.40 ലക്ഷം രൂപ), കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ കണിയാമ്പറമ്പില്‍ മുക്ക് - വാടൂര്‍ സൂനാമി കോളനി റോഡ് (21.75 ലക്ഷം രൂപ), മയ്യനാട് ഗ്രാമപഞ്ചായത്തിലെ പുല്ലിച്ചിറ പാരിഷ് ഹാള്‍- സെന്‍റ് മേരീസ് എല്‍.പി. സ്കൂള്‍ റോഡ് (27 ലക്ഷം രൂപ) എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.