പൂന്തുറ: സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച റേഷന്‍ അരിയും ഗോതമ്പും പിടികൂടി. മാണിക്യവിളാകം ജവഹര്‍പള്ളിക്ക് സമീപം ബീമാപള്ളി സ്വദേശി മുജീബ് വാടകക്ക് നല്‍കിയ സ്ഥലത്തുനിന്നാണ് നൂറ് ചാക്കോളം റേഷനരിയും ഗോതമ്പും പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി സൗത് റേഷനിങ് ഓഫിസര്‍ ജ്ഞാനപ്രകാശത്തിന്‍െറ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചയോടെ സ്ഥലത്തിലത്തെി നടത്തിയ പരിശോധനയിലാണ് ഗോഡൗണില്‍ സൂക്ഷിച്ച 50 ചാക്ക് റേഷനരിയും ഗോതമ്പും മിനി ലോറിയില്‍ കൊണ്ടുവന്ന 50 ചാക്ക് സാധനങ്ങളും പിടികൂടിയത്. റേഷന്‍ അധികൃതരെ കണ്ടതോടെ വാഹനത്തില്‍ ഉണ്ടായിരുന്നവരും ഗോഡൗണിലെ ജീവനക്കാരും കടന്നുകളഞ്ഞു. തുടര്‍ന്ന് പൊലീസത്തെി സാധനങ്ങളുടെ കണക്കെടുത്തശേഷം മിനിലോറി കസ്റ്റഡിയിലെടുത്തു. എഫ്.സി.ഐയുടെ മുദ്രയുള്ള ചാക്കുകളില്‍ എത്തുന്ന സാധനങ്ങള്‍ ഗോഡൗണില്‍ എത്തിച്ചശേഷം സ്വകാര്യ മുദ്രയുള്ള ചാക്കുകളിലാക്കി വില്‍പന നടത്തുന്നതായി പരിശോധനയില്‍ കണ്ടത്തെിയതായി റേഷനിങ് ഓഫിസര്‍ പറഞ്ഞു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ശ്രീകുമാര്‍, സഞ്ജയ് കുമാര്‍, വാസുദേവന്‍ നമ്പൂതിരി, ജയകുമാര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.