റവന്യൂ അധികൃതരുടെ അനാസ്ഥ; അഞ്ച് പഞ്ചായത്തുകളില്‍ കുടിവെള്ളമില്ല

ഓയൂര്‍: പൂയപ്പള്ളി, വെളിയം, കരീപ്ര, വെളിനല്ലൂര്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പരിഹരിക്കാന്‍ റവന്യൂ അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന് പരാതി. ഈ പഞ്ചായത്തുകള്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലിസ്റ്റ് കൊട്ടാരക്കര റവന്യൂ അധികൃതര്‍ക്ക് കൈമാറിയിട്ടും നടപടിസ്വീകരിക്കുന്നില്ല. ഓടനാവട്ടം അയണിക്കോട്, കുടവട്ടൂര്‍, ഇടയ്ക്കിടം, മന്ത്രികുന്നുംപുറം, നെയ്തോട് എന്നീ കോളനികളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. ഈ മേഖലകളിലെ ചിറകളും കിണറുകളും നവീകരിക്കാന്‍ സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല. പട്ടികജാതി കോളനികള്‍ ഉയര്‍ന്ന പ്രദേശങ്ങളിലായതിനാല്‍ പൈപ്പുവഴിയുള്ള ജലം ഇവര്‍ക്ക് അന്യമായിരിക്കുകയാണ്. പഞ്ചായത്ത് ലോറികളിലാണ് കുടിവെള്ളമത്തെിക്കുന്നത്. എന്നാല്‍, ഈ സംവിധാനവും നിശ്ചലമായി. ഇതിനിടെ സ്വകാര്യ സംരംഭകര്‍ കോളനികള്‍ കേന്ദ്രീകരിച്ച് ലോറികളില്‍ വന്‍ തുകക്ക് വെള്ളമത്തെിക്കുന്നുണ്ടെങ്കിലും ഇവയില്‍ മാലിന്യത്തിന്‍െറ അളവ് കൂടുതലാണെന്നാണ് പരാതി. ആരോഗ്യവകുപ്പിന്‍െറ പരിശോധനയില്ലാതെ നല്‍കുന്ന ഇത്തരം ജലം ഉപയോഗിക്കുന്നവര്‍ക്ക് പലതരം രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നു. കോളനിനിവാസികള്‍ക്ക് കുടിവെള്ളമത്തെിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ നീട്ടല്‍ എങ്ങുമത്തെിയിട്ടുമില്ല. ഇപ്പോള്‍ കോളനിനിവാസികള്‍ ആശ്രയിക്കുന്ന ചിറകളും തോടുകളും വെള്ളം വറ്റിവരികയാണ്. കട്ടയില്‍, നെടുമണ്‍കാവ്, നെല്ലിക്കുന്നം, ആറ്റുവാരം, യക്ഷിക്കുഴി, അറവലക്കുഴി, ചുങ്കത്തറ തോടുകളിലെ ഒരുവശം ചേര്‍ന്നാണ് ജലം ഒഴുകുന്നത്. ഇതുമൂലം പ്രദേശങ്ങളിലെ നൂറുകണക്കിന് പേര്‍ക്ക് കുളിക്കാനോ തുണി കഴുകാനോ സാധിക്കാതെയായിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇപ്പോള്‍ ആശ്രയിക്കുന്ന ജലസ്രോതസ്സുകള്‍പോലും ലഭിക്കാത്ത സാഹചര്യമാണുണ്ടാവുക. ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ ജലമത്തെിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.