കുന്നിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അടിസ്ഥാനസൗകര്യപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനാപുരം ഫയര്‍ സ്റ്റേഷന്‍. പ്രവര്‍ത്തനം ആരംഭിച്ച് ഒരുമാസത്തിനകം പൂര്‍ണസജ്ജമാകുമെന്ന ആഭ്യന്തരമന്ത്രിയുടെ വാക്ക് പാലിക്കപ്പെട്ടില്ല. ജീവനക്കാരുടെ ഒഴിവും നികത്താനുണ്ട്. 24 ഫയര്‍മാന്‍, നാല് ലീഡിങ് ഫയര്‍മാന്‍, ഏഴ് ഡ്രൈവര്‍മാര്‍, ഓരോ സ്റ്റേഷന്‍ ഓഫിസര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍, ക്ളര്‍ക്ക്, സ്വീപ്പര്‍, ഡ്രൈവര്‍, മെക്കാനിക് എന്നിങ്ങനെയാണ് സ്റ്റേഷനിലേക്ക് ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം. നാല്‍പത് ജീവനക്കാര്‍ വേണ്ടിടത്ത് പതിനൊന്ന് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് വാഹനങ്ങളോ ഫയര്‍ ഫൈറ്റിങ് ഉപകരണങ്ങളോ ലഭ്യമാക്കിയിട്ടില്ല. രണ്ട് യൂനിറ്റ് ഫയര്‍ എന്‍ജിനുകളാണ് ഇവിടെയുള്ളത്. എന്നാല്‍, ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തനസജ്ജം. മറ്റൊന്ന് ഫയര്‍സ്റ്റേഷന്‍െറ ഉദ്ഘാടനത്തിനായി മാത്രം എത്തിച്ചതാണ്. ഈ വാഹനം പൂര്‍ണമായും തകരാറിലുമാണ്. ആംബുലന്‍സും നല്‍കിയിട്ടില്ല. ഫയര്‍ ടാങ്കുകളിലേക്കുള്ള ജലം നിറക്കണമെങ്കില്‍തന്നെ പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് പുനലൂരില്‍ എത്തേണ്ട സ്ഥിതിയാണ്. സമീപത്ത് നെടുവന്നൂര്‍ വലിയ തോടുണ്ടെങ്കിലും ഇവിടെ നിന്ന് ജലമെടുക്കുന്നതിനുള്ള കിണറോ പമ്പിങ് സംവിധാനമോ ഒരുക്കിയിട്ടില്ല. താല്‍ക്കാലികകെട്ടിടത്തിലാണ് ഉദ്യോഗസ്ഥരുടെ താമസം. പ്രവര്‍ത്തനസജ്ജമായാല്‍ ഉടന്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥാപിക്കാന്‍ പുതിയ കെട്ടിടം നിര്‍മിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. പിറവന്തൂര്‍, പത്താപുരം, വിളക്കുടി, തലവൂര്‍, പട്ടാഴി, പട്ടാഴി വടക്ക് എന്നീ പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയിലാണ് ഫയര്‍സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പതിനെട്ടോളം അപകടങ്ങളും പത്തനാപുരം ഫയര്‍ ടീം കൈകാര്യം ചെയ്തുകഴിഞ്ഞു. എന്നാല്‍, പൂര്‍ണമായും ഫയര്‍ സ്റ്റേഷനിലേക്ക് സൗകര്യങ്ങള്‍ എത്താത്തത് ജീവനക്കാര്‍ക്ക് എറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.