സംരക്ഷണമില്ല; ശാസ്താംകോട്ട തടാകം വറ്റിവരളുന്നു

ശാസ്താംകോട്ട: സംരക്ഷണം പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുമ്പോള്‍ ശാസ്താംകോട്ട ശുദ്ധജല തടാകം അഭൂതപൂര്‍വമായ വരള്‍ച്ചയിലേക്ക്. തടാകത്തിന്‍െറ ബണ്ടിന്‍െറ ഭാഗം ഒന്നര കിലോമീറ്ററോളം വരണ്ട് ഉള്‍വലിഞ്ഞു. സംസ്ഥാന സര്‍ക്കാറോ ജില്ലാ ഭരണകൂടമോ ജല അതോറിറ്റിയോ കൊല്ലം കോര്‍പറേഷനോ തടാകത്തിന്‍െറ സംരക്ഷണത്തിന് നടപടി സ്വീകരിക്കുന്നില്ല. തടാകത്തിലെ ജലനിരപ്പ് പ്രതിദിനം അഞ്ച് സെന്‍റിമീറ്റര്‍ കുറയുന്നതായാണ് ഒൗദ്യോഗിക സ്ഥിരീകരണം. ദിവസവും രാപകല്‍ ഭേദമില്ലാതെ 48.5 ദശലക്ഷം ലിറ്റര്‍ ഇപ്പോഴും കൊല്ലം കോര്‍പറേഷനിലേക്കും ചവറ, പന്മന, തേവലക്കര പഞ്ചായത്ത് പ്രദേശങ്ങളിലേക്കും മൂന്ന് പദ്ധതികളിലായി പമ്പ് ചെയ്യുന്നുണ്ട്. സമുദ്രനിരപ്പില്‍നിന്ന് ഗണ്യമായ തോതില്‍ തടാകത്തിലെ ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കെ പമ്പിങ് ഏരിയയിലേക്ക് വെള്ളമത്തെിക്കാന്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. മറുവശത്ത് മുതുപിലാക്കാട് കായല്‍ ബണ്ടിന്‍െറ ഭാഗം വരണ്ട് മൈതാനമായിരിക്കുകയാണ്. പ്രദേശത്തെ കുട്ടികള്‍ വൈകുന്നേരങ്ങളില്‍ ഇവിടെയാണ് കളിക്കുന്നത്. മേഖലയില്‍ കന്നുകാലികളെ തീറ്റാന്‍ കെട്ടുന്നതും ഇവിടെയാണ്. തടാക സംരക്ഷണത്തിന് നിരവധി സമരങ്ങള്‍ സംഘടിപ്പിച്ച സംഘടനകളെല്ലാം ഇപ്പോള്‍ മൗനത്തിലാണ്. നാലുവര്‍ഷം മുമ്പ് തടാക സംരക്ഷണത്തിന് ചില പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. അന്നത്തെ പ്രഖ്യാപനത്തിന്‍െറ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിച്ച തടാക സംരക്ഷണ സംഘടനകളും ഇപ്പോള്‍ മുന്നോട്ട് വരുന്നില്ല. സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ അതോറിറ്റി രൂപവത്കരിച്ചെങ്കിലും ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്‍െറ കാര്യത്തില്‍ പ്രായോഗികതലത്തില്‍ എത്തിയിട്ടില്ല. ശാസ്താംകോട്ട തടാകത്തിന് മാത്രമായി സ്റ്റാറ്റ്യൂട്ടറി അതോറിറ്റി വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പൊതുവായി രൂപവത്കരിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്ന അതോറിറ്റി ശാസ്താംകോട്ട ശുദ്ധജല തടാകത്തിന് അര്‍ഹിക്കുന്ന മുന്‍ഗണന നല്‍കുന്നില്ളെന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.