പത്തനാപുരം: പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 6.10ഓടെ പുനലൂര്‍ പോളിടെക്നിക്കിനും മുക്കടവ് പാലത്തിനും മധ്യേയുള്ള ബി.ബി എസ്റ്റേറ്റിന് മുന്നിലാണ് അപകടം. തമിഴ്നാട്ടില്‍നിന്ന് പത്തനാപുരത്തേക്ക് വന്ന ഇതര സംസ്ഥാന ചരക്ക് ലോറിയും എതിരെവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തിരിഞ്ഞ് പിന്നാലെ വന്ന ബൈക്കില്‍ ഇടിച്ചുകയറി. ബൈക്ക് യാത്രികര്‍ റോഡിലേക്ക് തെറിച്ചുവീണു. കാര്‍ യാത്രികരായ കരവാളൂര്‍ സ്വദേശികളായ റെജി വര്‍ഗീസ് (57), ചെറുമകന്‍ നിഷാന്‍മോന്‍ (നാലര), ജോര്‍ജ് (50), ബിജു (42), ബൈക്ക് യാത്രികനായ മടത്തറ മുല്ലശേരി സ്വദേശി ഷെമീര്‍ (28), സഹയാത്രികന്‍ ജെസിബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്തനാപുരത്തുനിന്ന് പുനലൂരിലേക്ക് വരികയായിരുന്നു കാറും ബൈക്കും. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിനെ മറികടന്നാണ് ലോറിയില്‍ ഇടിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഡോര്‍ പൊളിച്ചാണ് പുറത്തെടുത്തത്. പുനലൂരില്‍ നിന്നത്തെിയ ഫയര്‍ഫോഴ്സ് സംഘമാണ് കാറിനുള്ളില്‍നിന്ന് യാത്രക്കാരെ പുറത്തത്തെിച്ചത്. ഗുരുതരപരിക്കേറ്റ യാത്രക്കാരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.