സമഗ്ര ആരോഗ്യത്തിന് നഗരസഭയുടെ ‘സ്പര്‍ശം’ ഇന്നുമുതല്‍

പുനലൂര്‍: നഗരസഭയിലെ ജനങ്ങളുടെ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘സ്പര്‍ശം’ പദ്ധതി വെള്ളിയാഴ്ച മുതല്‍ നടപ്പാകും. 35 വാര്‍ഡിലെ അരലക്ഷത്തോളം പേര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കുന്നത് ഉള്‍പ്പെടെയുള്ളവയാണ് പദ്ധതിയിലുള്ളത്. നഗരസഭയും സാമൂഹിക സുരക്ഷാമിഷനുമാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത് ഇവയാണ്: •ഈമാസം 15 മുതല്‍ ആഴ്ചയിലൊരിക്കല്‍ എല്ലാ വാര്‍ഡിലും അല്ളെങ്കില്‍ രണ്ടു വാര്‍ഡിലുള്ളവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഒരു ഡോക്ടറുടെയും നഴ്സിന്‍െറയും സേവനം. •ജീവിത ശൈലീ രോഗമടക്കമുള്ളതിന് മരുന്ന് സൗജന്യമായി വിതരണം ചെയ്യും. •രണ്ടാഴ്ചയിലൊരിക്കല്‍ എല്ലാവര്‍ക്കും പരിശോധനയും മരുന്നും. •മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എല്ലാ വാര്‍ഡിലും ആരോഗ്യ സര്‍വേ നടത്തി ആരോഗ്യ കാര്‍ഡുകള്‍ തയാറാക്കി നല്‍കും. ഇതിന് പ്രത്യേക സോഫ്റ്റ്വെയര്‍ തയാറാക്കും. •ആശാ വര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കി എല്ലാ വീട്ടിലുമത്തെി രക്തസമ്മര്‍ദം, പ്രമേഹം എന്നിവ പരിശോധിക്കും. ബി.പി.എല്‍ കുടുംബത്തിന് ഈ പരിശോധന സൗജന്യമാണ്. മറ്റുള്ളവരില്‍നിന്ന് ചെറിയ ഫീസ് ഈടാക്കും. •ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക പദ്ധതി. •കിടപ്പിലായ രോഗികള്‍ക്ക് ഭവനത്തിലത്തെി ചികിത്സ നല്‍കും. സ്കൂളുകളില്‍ യോഗ ക്ളാസ് സംഘടിപ്പിക്കും. •ഏപ്രില്‍ മുതല്‍ ബി.പി.എല്ലുകാര്‍ക്ക് സൗജന്യ ആംബുലന്‍സ് സൗകര്യവും ചികിത്സാ ധനസഹായവും ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജും ലഭ്യമാക്കും. •ഗര്‍ഭിണികള്‍ക്കും ആറുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും സൗജന്യമായി മരുന്ന് വിതരണം ചെയ്യും. വൃദ്ധര്‍ക്ക് പകല്‍വീട് ക്രമീകരിക്കും. ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ചെമ്മന്തൂര്‍ സ്റ്റാന്‍ഡില്‍ കെ. രാജു എം.എല്‍.എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര പ്രവര്‍ത്തകരായ മധുപാല്‍, എം.എ. നിഷാദ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ‘സ്നേഹപൂര്‍വം അമ്മക്ക്’ സന്ദേശം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹനന്‍ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.