സൂചനാ ബോര്‍ഡുകളില്‍ മലയാളവും വേണമെന്ന് മനുഷ്യാവകാശ കമീഷന്‍

കൊല്ലം: പാതയോരങ്ങളിലെ സ്ഥലനാമ-ദിശാ ബോര്‍ഡുകളില്‍ ഇംഗ്ളീഷിന് പുറമെ മലയാളത്തിലും പേരുകള്‍ എഴുതണമെന്ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. മിക്കവയും ഇംഗ്ളീഷില്‍ തന്നെയാണെന്നും പ്രാദേശിക ഭാഷക്കുള്ള പ്രാധാന്യം മനസ്സിലാക്കി മലയാളത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കാട്ടി കമീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയത്. ആശ്രമം ഗെസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യാവകാശ സിറ്റിങ്ങില്‍ അഞ്ചല്‍ സ്വദേശി അഡ്വ. എസ്. ജോഷി നല്‍കിയ പരാതിയിലാണ് നടപടി. സംസ്കരിച്ച മാംസം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച പരാതി കുന്നത്തൂര്‍ പരിസ്ഥിതി സമിതി കണ്‍വീനര്‍ എല്‍. സുഗതന്‍ സമര്‍പ്പിച്ചു. ഇതേതുടര്‍ന്ന് വിവിധ പ്ളാന്‍റുകളില്‍ മാംസം സംസ്കരിക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തി വിശദീകരണം നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമീഷണര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി. കൊല്ലം തോടിന് സമീപത്തുനിന്ന് പുനരധിവാസ ക്യാമ്പിലേക്ക് മാറ്റിയ ആറോളം കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുന്നത് സംബന്ധിച്ച പരാതി വിശദ പഠനത്തിന് മാറ്റിവെച്ചു. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ തടസ്സവാദങ്ങളുള്ളതിനാലാണിത്. വാട്ടര്‍ അതോറിറ്റിയിലെ കരാറുകാരനായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനത്തെുടര്‍ന്ന് വിവിധ വര്‍ക്കുകളില്‍ അതോറിറ്റി നല്‍കാനുള്ള ആറ് ലക്ഷത്തിലധികം രൂപ നല്‍കുന്നില്ളെന്ന ഭാര്യ സഫീലയുടെ പരാതിയില്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറോട് സ്റ്റേറ്റ്മെന്‍റ് ഹാജരാക്കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കി. മക്കള്‍ സംരക്ഷിക്കുന്നില്ളെന്ന് കാട്ടി നാല് പരാതികളാണ് കമീഷന് മുന്നില്‍ വന്നത്. വിധവ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ എന്നിവ ലഭിക്കുന്നില്ളെന്ന പരാതികളിലും നടപടിയായി. പുതിയ നാല് പരാതികള്‍ ഉള്‍പ്പെടെ 59 എണ്ണത്തില്‍ 12 എണ്ണത്തിന് തീര്‍പ്പ് കല്‍പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.