വലിയ കള്ളന്മാര്‍ ജയിലിന് പുറത്തെന്ന് ഗിന്നസ് പക്രു

കൊല്ലം: സാമ്പത്തിക പരാധീനതകള്‍ പലരെയും ജയിലിലാക്കുമ്പോള്‍ വലിയ കള്ളന്മാരെല്ലാം പുറത്താണെന്ന നടന്‍ ഗിന്നസ് പക്രുവിന്‍െറ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ് തടവുകാര്‍ സ്വീകരിച്ചത്. ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാചരണ ചടങ്ങില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജയിലിലെ ജൈവകൃഷിയും യോഗയും സാക്ഷരതാ പ്രവര്‍ത്തനങ്ങളും സമൂഹത്തിന് മാതൃകയാണെന്ന് ഉദ്ഘാടകനായ പി.കെ. ഗുരുദാസന്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും അഴിമതിയും ജനങ്ങളില്‍ ഉത്കണ്ഠ സൃഷ്ടിക്കുന്നു. ചിലരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഇതൊക്കെ സമൂഹത്തിന്‍െറ സംസ്കാരമായി കാണരുത്. തളരാത്ത മനസ്സോടെ സമൂഹത്തിലേക്കിറങ്ങി പുതിയ ജീവിതം രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മാനസിക പരിവര്‍ത്തന കേന്ദ്രങ്ങളായി കേരളത്തിലെ ജയിലുകള്‍ മാറിയെന്നും അധ്യക്ഷത വഹിച്ച ജയില്‍ ഡി.ഐ.ജി ബി. പ്രദീപ് പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കോകില എസ്. കുമാര്‍, ദക്ഷിണ മേഖലാ റീജനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.ഇ. ഷാനവാസ്, ജില്ലാ പ്രബേഷന്‍ ഓഫിസര്‍ ഷണ്‍മുഖദാസ്, സാഹിത്യ പ്രവര്‍ത്തക രാധാ കാക്കനാടന്‍, ബിജു കൊടുങ്ങല്ലൂര്‍, കൊട്ടാരക്കര ജയില്‍ സൂപ്രണ്ട് കെ.ബി. അന്‍സര്‍, കെ.ജെ.എസ്.ഒ.എ ജനറല്‍ സെക്രട്ടറി എം. മണികണ്ഠന്‍, ജില്ലാ ജയില്‍ സൂപ്രണ്ട് എ.എ. ഹമീദ്, ഡെപ്യൂട്ടി സൂപ്രണ്ട് ബിനോദ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോമഡി ഷോയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.