ചവറ: വേട്ടുതറ- ദളവാപുരം- പടപ്പനാല്‍ റോഡ് അടിയന്തരമായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തെക്കുംഭാഗം തേവലക്കര പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ റോഡിന്‍െറ പല ഭാഗവും തകര്‍ന്ന് കുണ്ടും കുഴിയുമായ നിലയിലാണ്. കൊല്ലം, കരുനാഗപ്പള്ളി ഡിപ്പോകളില്‍നിന്ന് തെക്കുംഭാഗം, തേവലക്കര ഭാഗങ്ങളിലേക്ക് നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ സ്വകാര്യബസ് സര്‍വീസുകളും ഉണ്ട്. ഓട്ടോ, ടാക്സികാര്‍ അടക്കം സമാന്തര വാഹനങ്ങളും ഓടുന്ന റോഡ് ഇപ്പോള്‍ നാശത്തിന്‍െറ വക്കിലാണ്. കൊല്ലത്തുനിന്ന് ശാസ്താംകോട്ടയിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. ചവറ വഴി സഞ്ചരിക്കുന്നതിനെക്കാള്‍ 10 കിലോമീറ്ററിന്‍െറ ലാഭമാണ് ഇതുവഴി യാത്രചെയ്താല്‍ ലഭിക്കുക. വേട്ടുതറയില്‍നിന്ന് പടപ്പനാല്‍ വരെയുള്ള 12 കിലോമീറ്റര്‍ റോഡില്‍ കുഴികള്‍ രൂപപ്പെടുമ്പോള്‍ ‘കുഴിയടപ്പ്’ നടത്താറുണ്ടെങ്കിലും വീണ്ടും തകരുകയാണ്. അടുത്തിടെ അറ്റകുറ്റപ്പണി നടത്തി അടച്ച കുഴികളാണ് ആഴ്ചകള്‍ക്കകം തകര്‍ന്നിരിക്കുന്നത്. രാത്രി വളവിലെ കുഴി അറിയാതെ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പെടുന്നതും മറിഞ്ഞുവീണ് പരിക്കേല്‍ക്കുന്നതും പതിവായിരിക്കുകയാണ്. ഏതാനും മാസം മുമ്പാണ് ഇവിടെ ‘കുഴിയടച്ച്’ റോഡ് ‘സഞ്ചാരയോഗ്യ’മാക്കിയതെങ്കിലും വീണ്ടും റോഡ് പഴയപടിയായിരിക്കുകയാണ്. അശാസ്ത്രീയമായ റോഡ് നിര്‍മാണവും നിലവാരമില്ലാതെയുള്ള കുഴിയടയ്ക്കലുമാണ് റോഡ് ഇത്തരത്തില്‍ തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമ്പിളിമുക്ക്, നടയ്ക്കാവ്, ചാവടിമുക്ക്, തേരുവിള മുക്ക്, പാവുമ്പ, കല്ലരിക്കല്‍മുക്ക് എന്നിവിടങ്ങളിലെല്ലാം റോഡ് തകര്‍ന്ന് പലയിടങ്ങളിലും കുണ്ടും കുഴിയുമായിരിക്കുകയാണ്. രാത്രിയില്‍ വഴിവിളക്കുകള്‍ പലയിടങ്ങളിലും തെളിയാറില്ല. സന്ധ്യ കഴിഞ്ഞാല്‍ ദളവാപുരം പാലം മുതല്‍ കോയിവിള വരെയുള്ള റോഡില്‍ പല ഭാഗത്തും തെരുവുനായകളുടെ ശല്യവും രൂക്ഷമാണ്. ഇരുചക്രവാഹനങ്ങളുടെ നേരെ പാഞ്ഞടുക്കുന്ന നായകളുടെ ശല്യം ഏറെ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്കുണ്ടാക്കുന്നത്. ഇതോടൊപ്പം റോഡുകളുടെ തകര്‍ച്ച കൂടിയാകുമ്പോള്‍ യാത്ര ദുഷ്കരമാകും. റോഡ് ആധുനികരീതിയില്‍ വികസിപ്പിക്കാന്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.