കുണ്ടറ: കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറികള്‍ ഇനി അടച്ചിടാത്തവിധം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കാഷ്യൂ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍. കോര്‍പറേഷന്‍െറ ഇളമ്പള്ളൂര്‍ ഫാക്ടറിയില്‍നിന്ന് വിരമിക്കുന്ന തൊഴിലാളികളുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്മസിന് മുമ്പ് തുറക്കാനുള്ള ശ്രമത്തിലായിരുന്നു ഡയറക്ടര്‍ ബോര്‍ഡ്. ചില ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഫാക്ടറികള്‍ തുറക്കാനായില്ല. ഇനി ഫാക്ടറി തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഈ സര്‍ക്കാറിന്‍െറ കാലാവധി തീരുന്നത് വരെ അടച്ചിടില്ല. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കുടിശ്ശിക ഉള്‍പ്പെടെ മുഴുവന്‍ തൊഴിലാളികളുടെയും ഗ്രാറ്റുവിറ്റി നല്‍കും. കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട് ചിലകോണുകളില്‍നിന്ന് അനാവശ്യ വിവാദം ഉയര്‍ന്നിട്ടുണ്ട്. കോര്‍പറേഷന്‍െറ എല്ലാ കണക്കുകളും നടപടി ക്രമങ്ങളും സുതാര്യമാണ്. ആര്‍ക്കും പരിശോധിക്കാവുന്നവിധം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ ഒരുക്കവുമാണ്. ആക്ഷേപമുള്ള ആര്‍ക്കും കണക്കുകളും നടപടി ക്രമങ്ങളും പരിശോധിക്കാം. ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി. ബാബു അധ്യക്ഷതവഹിച്ചു. മാനേജിങ് ഡയറക്ടര്‍ ടി.എഫ്. സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. ഫാക്ടറി മാനേജര്‍ സരസ്വതി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.ആര്‍. വസന്തന്‍, സജി ഡി.ആനന്ദ്, കാഞ്ഞിരംവിള അജയകുമാര്‍, യൂനിയന്‍ നേതാക്കളായ ടി.എം. മജീദ്, സുന്ദരേശന്‍, ചന്ദ്രന്‍പിള്ള, അനില്‍കുമാര്‍, വിജയരാജന്‍ എന്നിവര്‍ സംസാരിച്ചു. 44 വര്‍ഷത്തെ സര്‍വിസ് പൂര്‍ത്തിയാക്കിയ പീലിങ്ങിലെ ഓമനയമ്മ, ജീവനക്കാരനായ വിജയന്‍പിള്ള ഉള്‍പ്പെടെ 26 പേരാണ് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.