കൊല്ലം: ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങില്‍ 14 കേസുകള്‍ പരിഗണിച്ചു. നാല് കേസുകള്‍ തീര്‍പ്പാക്കി. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ളെന്ന പത്തനാപുരം സ്വദേശികളായ കോശി തോമസിന്‍െറയും മറിയാമ്മ തോമസിന്‍െറയും പരാതിയില്‍ തുടര്‍വാദത്തിന് കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പൊലീസ് അന്യായമായി പീഡിപ്പിക്കുന്നെന്ന കരുനാഗപ്പള്ളി സ്വദേശി സജീവിന്‍െറയും കൊല്ലം സ്വദേശി അജീഷിന്‍െറയും പരാതിയും മാറ്റിവെച്ചു. ഡെപ്യൂട്ടി കലക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് സംവരണ നിഷേധമുണ്ടായെന്ന പരാതിയില്‍ തുടര്‍ച്ചയായി പരാതിക്കാരന്‍ ഹാജരാകാത്തതിനാല്‍ കേസ് മാറ്റിവെച്ചു. ചിറക്കരത്താഴം പഞ്ചായത്ത് അതിര്‍ത്തിയില്‍ സാല്‍വേഷന്‍ ആര്‍മി വിഭാഗത്തിന്‍െറ ശ്മശാനനിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സിറ്റിങ്ങില്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നില്ല. ഇത്തവണത്തെ സിറ്റിങ്ങില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ചിതറ സ്വദേശിനി റഫീഖാബീവിക്ക് ഭവനവായ്പ ലഭിച്ചില്ളെന്ന പരാതിയില്‍ അടുത്ത ധനസഹായവിതരണത്തില്‍ പരിഗണിക്കണമെന്ന് കമീഷന്‍ അധികൃതരോട് നിര്‍ദേശിച്ചു. കമീഷന്‍ അംഗം ബിന്ദു എം. തോമസും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.