കാവനാട്: ബൈക്കിലത്തെിയ രണ്ടംഗസംഘം കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്ലുകള്‍ ബിയര്‍ കുപ്പിയെറിഞ്ഞ് തകര്‍ത്തു. പെട്ടെന്നുള്ള ആക്രമണത്തില്‍ ബസിന്‍െറ നിയന്ത്രണം നഷ്ടമായെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കൊണ്ട് വന്‍ അപകടം ഒഴിവായി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ വള്ളിക്കീഴ് ജങ്ഷന് സമീപം എന്‍.എസ്.എസ് കരയോഗം ഓഫിസിന് മുന്നിലാണ് സംഭവം. കൊല്ലം ഡിപ്പോയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസിനെ ബൈക്കില്‍ പിന്തുടര്‍ന്നത്തെിയ രണ്ടംഗസംഘം എന്‍.എസ്.എസ് കരയോഗം ഓഫിസിന് മുന്നില്‍ ബിയര്‍ കുപ്പിയെറിഞ്ഞ് ചില്ല് തകര്‍ത്ത ശേഷം കടന്നുകളയുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ബസിനെ ഡ്രൈവര്‍ വളരെവേഗം ബ്രേക്ക് ചവിട്ടി നിര്‍ത്തി. നൂറോളം യാത്രക്കാര്‍ ബസിനുള്ളിലുണ്ടായിരുന്നു. പിന്തുടര്‍ന്ന് ബസിന് മുന്നിലത്തെി ഏറെനേരം അഭ്യാസങ്ങള്‍ കാട്ടിയശേഷമായിരുന്നു കുപ്പിയേറെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. സാക്ഷികള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ആക്രമണം നടത്തിയവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം ഡിപ്പോ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.