്പത്തനാപുരം: കാടിറങ്ങിയ കുരങ്ങുകള്‍ ഗ്രാമവാസികള്‍ക്ക് ഭീഷണിയാകുന്നു. പിറവന്തൂര്‍, വാഴത്തോപ്പ്, പുത്തന്‍കട, ഗുരുദേവ ഹൈസ്കൂള്‍, എസ്.എന്‍.യു.പി സ്കൂള്‍ എന്നിവിടങ്ങളില്‍ വാനരശല്യം വര്‍ധിക്കുകയാണ്. ഒരാഴ്ചയായി കൂട്ടമായത്തെുന്ന കുരങ്ങുകള്‍ പ്രദേശത്തെ ഫലവൃക്ഷങ്ങളിലെ കായ്കനികളും കാര്‍ഷികവിളകളും നശിപ്പിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികളെയും ഇവ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. വാതില്‍ തുറന്നും ഓടുകള്‍ നശിപ്പിച്ചും വീടുകള്‍ക്കുള്ളില്‍ കയറി ആഹാരസാധനങ്ങള്‍ എടുക്കുകയാണ്. ഗൃഹോപകരണങ്ങള്‍ കേടുവരുത്തുന്നതായും പരാതിയുണ്ട്. മേഖലയില്‍ നിരവധി വീടുകളിലാണ് നാശനഷ്ടമുണ്ടാക്കിയത്. ശ്രീപാദത്തില്‍ ചിത്രാംഗദന്‍, വാഴത്തോപ്പില്‍ വീട്ടില്‍ രാജമ്മ, സാബുസദനത്തില്‍ പുഷ്കരന്‍, കാരോട്ട് വീട്ടില്‍ ഭവാനി, നക്ഷത്രയില്‍ സുന്ദരന്‍ എന്നിവരുടേതടക്കം നിരവധിപേരുടെ വീടുകള്‍ക്കും വിളകള്‍ക്കുമാണ് നാശനഷ്ടമുണ്ടാക്കിയത്. സമീപത്തെ വനമേഖലയില്‍ നിന്നാണ് കുരങ്ങുകള്‍ കൂട്ടത്തോടെ ജനവാസമേഖലകളിലേക്ക് എത്തുന്നത്. പ്രശ്നപരിഹാരത്തിനായി വനപാലകരെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.