ആറ്റിങ്ങല്‍: നഗരസഭയിലെ തെരുവുനായ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. തോന്നയ്ക്കല്‍ സായിഗ്രാമിന്‍െറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ തെരുവുനായ് വന്ധ്യംകരണ നഗരസഭയാവുകയാണ് ലക്ഷ്യം. നൂറോളം നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഒരു മാസത്തിനുള്ളില്‍ സമ്പൂര്‍ണ വന്ധ്യംകരണം സാധ്യമായേക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ ചില വാര്‍ഡുകളില്‍ നേരത്തെ സായിഗ്രാമത്തിന്‍െറ നേതൃത്വത്തില്‍ തെരുവുനായ് വന്ധ്യംകരണം നടപ്പാക്കിയിരുന്നു. ഈ വാര്‍ഡുകളില്‍ പേവിഷബാധയും തെരുവുനായ് ആക്രമണവും 70 ശതമാനം വരെ കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തെരുവുനായ്ക്കളെ സായിഗ്രാമം ചുമതലപ്പെടുത്തിയ ജീവനക്കാര്‍ പിടികൂടി നല്‍കും. ഇവയെ കൊല്ലമ്പുഴ മൃഗാശുപത്രിയിലത്തെിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കും. മൂന്ന് ദിവസത്തെ പരിചരണം ഇവിടെനിന്ന് ലഭ്യമാക്കും. ശസ്ത്രക്രിയ നടത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തും. സെപ്റ്റംബറില്‍ തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.