സ്കൂള്‍ സമയത്ത് ടിപ്പറുകള്‍ അമിത വേഗത്തില്‍

വെളിയം: നെടുമ്പനയില്‍ സ്കൂള്‍ സമയത്ത് ടിപ്പര്‍ലോറികള്‍ അമിതവേഗത്തില്‍ പോകുന്നതിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. രാവിലെ എട്ടുമുതല്‍ 10വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ചുവരെയും ടിപ്പര്‍ലോറികള്‍ നിരത്തിലിറങ്ങരുതെന്ന നിയമമാണ് ലംഘിച്ചിരിക്കുന്നത്. സമീപപഞ്ചായത്തായ കരീപ്രയില്‍ നിന്നാണ് പാറയുമായി ടിപ്പറുകള്‍ പോകുന്നത്. ഇടുങ്ങിയ റോഡിലൂടെ ടോറസ് വാഹനങ്ങള്‍ കടന്നുപോകാന്‍ പാടില്ളെന്ന നിയമവും ലംഘിക്കുന്നു. കൊല്ലം-ആയൂര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. ഇതുവഴി നിരവധി സ്കൂള്‍ ബസുകള്‍ അപകടകരമായ രീതിയിലാണ് കടന്നുപോകുന്നത്. നല്ലില, പുലിയില ഭാഗങ്ങളില്‍ വളവ് ഭാഗത്ത് ടിപ്പറില്‍നിന്ന് പാറതെറിച്ചുവീഴുന്നത് പതിവാണ്. കരീപ്രയിലെ 50ഓളം ക്വാറികളില്‍ നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പാറകള്‍ കടത്തിക്കൊണ്ടുപോകുന്നത്. വൈകുന്നേരങ്ങളില്‍ ഈ ക്വാറികളില്‍ പൊലീസ് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.