ഹോര്‍ട്ടികോര്‍പ് ഓണച്ചന്തകള്‍ ഒമ്പതുമുതല്‍

കിളികൊല്ലൂര്‍: ഓണച്ചന്തകള്‍ക്കായി തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് പച്ചക്കറികള്‍ ഹോര്‍ട്ട്കോര്‍പ് ജില്ലാ കേന്ദ്രമായ ചന്ദനത്തോപ്പിലെ ഗോഡൗണില്‍ എത്തിത്തുടങ്ങി. ജില്ലയിലെ ഇരുപത് സ്ഥലങ്ങളില്‍ ഓണം ഫെയറുകള്‍ ഒമ്പത് മുതല്‍ ആരംഭിക്കും. കൊല്ലത്ത് കടപ്പാക്കട സ്പോര്‍ട്സ് ക്ളബ് പരിസരം, എ.ആര്‍ ക്യാമ്പ്, കടപ്പാക്കട ജങ്ഷന്‍, കലക്ടറേറ്റ്, കൊട്ടാരക്കര ചന്തമുക്ക്, ഭരണിക്കാവ്, ചക്കുവള്ളി, ശാസ്താംകോട്ട, ഓച്ചിറ, ചന്ദനത്തോപ്പ്, കരിക്കോട്, പരവൂര്‍, കുണ്ടറ, തട്ടാമല, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് ഫെയറുകള്‍ തുടങ്ങുക. ജില്ലയിലെ മുപ്പത്തിയഞ്ചോളം ലൈസന്‍സികള്‍ വഴിയും പച്ചക്കറി വിതരണം ചെയ്യുന്നുണ്ട്. ഹോര്‍ട്ടികോര്‍പ് ജില്ലയിലെ കര്‍ഷകരില്‍നിന്ന് പച്ചക്കറികള്‍ നേരിട്ടത്തെിക്കുന്നുണ്ടെങ്കിലും ആവശ്യംവേണ്ട സവാള, ഉരുളക്കിഴങ്ങ്, കറിവേപ്പില, അമര, ബീന്‍സ്, വെണ്ട എന്നിവക്ക് തമിഴ്നാടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.