കൊല്ലം: ജില്ലയിലെ കിഴക്കന്‍ മേഖലയിലെ 79 സ്ഥലങ്ങളില്‍ക്കൂടി 3ജി ബി.ടി.എസ് സ്ഥാപിക്കുമെന്ന് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ വി. രാജേന്ദ്രനും കൊല്ലം എസ്.എസ്.എ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലാന്‍ഡ്ലൈന്‍ സേവനം പിഴവുകൂടാതെ നല്‍കും. ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്ക് രാത്രി ഒമ്പതുമുതല്‍ രാവിലെ ഏഴുവരെയും ഞായറാഴ്ചകളില്‍ ദിവസം മുഴുവനും രാജ്യത്തെ ഏത് നെറ്റ്വര്‍ക്കിലേക്കും വിളിക്കുന്നത് സൗജന്യമാണ്. ലാന്‍ഡ്ലൈന്‍ കാളുകള്‍ മൊബൈലുമായി ബന്ധിപ്പിക്കാനും പരസ്പരം മാറ്റാനുമുള്ള നൂതന സൗകര്യം ഏര്‍പ്പെടുത്തി. കൊല്ലത്തെ സമ്പൂര്‍ണ വൈ-ഫൈ നഗരമാക്കാനുള്ള പദ്ധതികള്‍ തുടങ്ങി. വെള്ളയിട്ടമ്പലം, ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍, കൊട്ടിയം, സി.എസ്.സി ആശുപത്രി റോഡ്, ആണ്ടാമുക്കം, പരവൂര്‍ എന്നീ ഏഴ് സ്ഥലങ്ങളില്‍ വൈ-ഫൈ ഹോട്ട് സ്പോട്ട് സംവിധാനം വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ബ്രോഡ്ബാന്‍ഡ് സംവിധാനത്തിന്‍െറ വേഗം 512 കെ.ബി.പിയില്‍നിന്ന് ഒരു എംബി.പി.എസ് ആയി വര്‍ധിപ്പിച്ചു. മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള ജനങ്ങളുടെ പ്രതിഷേധമാണ് അടിസ്ഥാന വികസനത്തിന് നേരിടുന്ന വെല്ലുവിളി. മൊബൈല്‍ ടവറുകളില്‍നിന്നുള്ള റേഡിയേഷന്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയാണ് കാരണം. ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറുകളിലെ പ്രസാരണത്തിന്‍െറ ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബോധവത്കരണം നടത്താന്‍ വിവിധ സ്ഥലങ്ങളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ കേരള സര്‍ക്കിളില്‍ ഒന്നാമതും മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ രണ്ടാംസ്ഥാനത്തും കൊല്ലമാണെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. ഡി.ജി.എം കനകരാജ്, അനിതാഭായ്, രവികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.