ഒളിച്ചോടിയ വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ കഴിയാതെ പൊലീസ് മടങ്ങി

അഞ്ചല്‍: ഒരാഴ്ചമുമ്പ് നാടുവിട്ട അഞ്ച് സ്കൂള്‍ വിദ്യാര്‍ഥികളെ ഗോവയില്‍ കണ്ടത്തെിയെങ്കിലും കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ കഴിയാതെ പൊലീസ് മടങ്ങി. ഒരാഴ്ചമുമ്പാണ് ഏരൂര്‍ ഗവ. ഹൈസ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥികളായ അഞ്ചുപേര്‍ നാടുവിട്ടത്. രാവിലെ വീടുകളില്‍നിന്ന് ട്യൂഷന്‍ സെന്‍ററിലേക്കെന്ന് പറഞ്ഞാണ് കുട്ടികള്‍ പോയത്. ഇവിടെയത്തൊത്തതിനെതുടര്‍ന്ന് ഉച്ചയോടെ സഹപാഠികള്‍ അന്വേഷിച്ച് വീട്ടിലത്തെിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ പൊലീസില്‍ പരാതിനല്‍കി. ഇതിനിടെ അഞ്ചലിലത്തെിയ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ രക്ഷാകര്‍ത്താക്കള്‍ വിവരമറിയിക്കുകയും അദ്ദേഹം കൊല്ലം റൂറല്‍ എസ്.പിയോട് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ കുട്ടികളിലൊരാള്‍ നാട്ടിലെ കൂട്ടുകാരെ ഫോണില്‍ വിളിച്ച് തങ്ങള്‍ ബംഗളൂരുവിലുണ്ടെന്നും രണ്ടുദിവസത്തിനകം തിരിച്ചത്തെുമെന്നും അറിയിച്ചിരുന്നു. ഈവിവരം അറിഞ്ഞ റൂറല്‍ എസ്.പി അജിതാബീഗം തന്‍െറ സഹപാഠിയായ ബംഗളൂരു ഡി.സി.പിയുമായി ആശയവിനിമയം നടത്തി സൈബര്‍സെല്ലിന്‍െറ സഹകരണത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് കുട്ടികളെ പിടികൂടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. പക്ഷേ, ഇതിനകം കുട്ടികള്‍ ഗോവയിലേക്ക് പൊയിരുന്നു. കുട്ടികള്‍ ബംഗളൂരുവിലുണ്ടെന്നറിഞ്ഞ് ഏരൂര്‍ എസ്.ഐ സതീശന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം അവിടെയത്തെിയെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല. പൊലീസിനെക്കൂടാതെ കുട്ടികളുടെ രക്ഷാകര്‍ത്താക്കളും ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് തിരിച്ചിരുന്നു. ബംഗളൂരു ഡി.സി.പി ഗോവന്‍ പൊലീസിന് വിവരം കൈമാറുകയും അവിടത്തെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ മഡ്ഗാവ് ബീച്ചില്‍നിന്ന് കുട്ടികളെ കണ്ടത്തെുകയും ചെയ്തു. എന്നാല്‍, 18 വയസ്സില്‍ താഴെയായതിനാല്‍ കുട്ടികളെ ഗോവ പൊലീസ് ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കി ചൈല്‍ഡ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷിതാക്കള്‍ ഗോവയില്‍ ഉണ്ടെങ്കിലും തിരിച്ചറിയല്‍ രേഖകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ക്കൊപ്പം കുട്ടികളെ വിട്ടില്ല. ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം ഏരൂര്‍ പൊലീസ് ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.