ഇരവിപുരം: തീരത്തടിഞ്ഞ കപ്പല്‍ മാറ്റുന്നതിനുള്ള നടപടികള്‍ വീണ്ടും തുടങ്ങി. കപ്പലിന്‍െറ ഒരു വശത്ത് മണല്‍ നിറച്ച ചാക്കുകള്‍കൊണ്ട് മതില്‍ തീര്‍ത്തശേഷം മണ്ണ് നീക്കി വെള്ളത്തിന്‍െറ ഒഴുക്കുണ്ടാക്കി കപ്പല്‍ ടഗ് ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്നതിനുള്ള ജോലികളാണ് നടക്കുന്നത്. കപ്പലിലെ ദ്വാരങ്ങള്‍ അടയ്ക്കുന്ന ജോലികള്‍ കപ്പലിനുള്ളിലും നടന്നുവരുകയാണ്. കപ്പല്‍ തീരത്തേക്ക് അടിച്ചുകയറിയിട്ട് കഴിഞ്ഞ 25ന് രണ്ടുമാസം കഴിഞ്ഞു. മുംബൈയില്‍നിന്ന് കപ്പല്‍ വലിച്ചു മാറ്റുന്നതിനുള്ള കൂറ്റന്‍ ടഗ്ഗ് അടുത്ത ദിവസങ്ങളില്‍ കൊല്ലം തുറമുഖത്തത്തെും. ഇതിന് മുന്നോടിയായി ടഗിന്‍െറ ചുമതലക്കാര്‍ കപ്പല്‍ കിടക്കുന്ന സ്ഥലത്തത്തെി പരിശോധന നടത്തി. ചവറ കെ.എം.എം.എല്ലില്‍നിന്നത്തെിച്ച മണല്‍ച്ചാക്കുകളില്‍ മണല്‍ നിറയ്ക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. മണല്‍ നിറക്കുന്ന മുറക്ക് ചാക്കുകള്‍ തീരത്ത് അടുക്കിവെക്കുന്നുണ്ട്. മുണ്ടയ്ക്കല്‍ കച്ചിക്കടവ് തീരത്താണ് കഴിഞ്ഞ ജൂണ്‍ 26ന് ഹന്‍സിത എന്ന മണ്ണുമാന്തി കപ്പല്‍ അടിഞ്ഞുകയറിയത്. കൊല്ലം പോര്‍ട്ടിനു പുറത്ത് കടലില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍ നങ്കൂരം തകര്‍ന്നാണ് കരയിലേക്ക് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.