ഓടനാവട്ടം: സാമൂഹികവിരുദ്ധര്‍ അടിച്ചുതകര്‍ത്ത മുട്ടറ മരുതിമല ഇക്കോടൂറിസം പദ്ധതി ടൂറിസം വകുപ്പിന് കൈമാറണമെന്ന ആവശ്യം ശക്തം. 36 ലക്ഷം മുടക്കി പണിത കെട്ടിടമാണ് ഭാഗികമായി തകര്‍ത്തത്. ഒന്നാംഘട്ടത്തില്‍ വഴിവെട്ടല്‍, കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കല്‍, കെട്ടിടങ്ങള്‍ എന്നിവ പൂര്‍ത്തിയായിരുന്നു. ഗാര്‍ഡനെ നിയമിക്കാത്തതിനാല്‍ 15 ലക്ഷം രൂപയുടെ നഷ്ടമാണ് സാമൂഹികവിരുദ്ധര്‍ ഉണ്ടാക്കിയത്. ഈ തുക വെളിയം പഞ്ചായത്ത് ഈടാക്കി പുനര്‍നിര്‍മാണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഭരണസമിതിയിലെ ഒരുവിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയും ടൂറിസം വകുപ്പിന് കൈമാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. 20 വര്‍ഷത്തേക്ക് റവന്യൂ വകുപ്പാണ് പഞ്ചായത്തിന് മല പാട്ടത്തിന് നല്‍കിയിരിക്കുന്നത്. മാസം 1000രൂപവെച്ച് റവന്യൂ അധികൃതര്‍ക്ക് പഞ്ചായത്ത് അടക്കണമെന്ന നിയമവും പാലിച്ചിട്ടില്ല. മരുതിമലയുടെ ഒന്നാംഘട്ടനിര്‍മാണം അക്രമകാരികള്‍ തകര്‍ത്തത് വെളിയം പഞ്ചായത്തിന്‍െറ അനാസ്ഥ കൊണ്ടാണെന്ന് ഐഷാപോറ്റി എം.എല്‍.എ പറഞ്ഞു. മരുതിമലയില്‍ സാമൂഹികവിരുദ്ധര്‍ അക്രമം കാട്ടുന്നത് മല പാറമാഫിയകള്‍ തിരിച്ചുപിടിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. 2010 മുതലാണ് മലയില്‍ ഇക്കോടൂറിസം ആരംഭിക്കുന്നത്. അന്നുമുതല്‍ മലയിലെ 100ഓളം വാനരന്മാര്‍ നാട്ടിലിറങ്ങുകയും നിരവധി കര്‍ഷരുടെ വിളകള്‍ നശിപ്പിക്കുകയും ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.