കൊട്ടാരക്കര: ട്രാഫിക് നിയമങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ കുട്ടികള്‍ രംഗത്തിറങ്ങണമെന്ന് റൂറല്‍ എസ്.പി അജിതാബീഗം പറഞ്ഞു. റൂറല്‍ പൊലീസിന്‍െറ ട്രാഫിക് ബോധവത്കരണ മാസാചരണം ‘ശുഭയാത്ര 2016’ന്‍െറ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നകാര്യം കുട്ടികള്‍ക്ക് ഓര്‍മപ്പെടുത്താന്‍ കഴിയും. തങ്ങളെ കാത്ത് വീട്ടില്‍ ആളുകള്‍ കാത്തിരിക്കുന്നുണ്ടെന്ന സന്ദേശം പകര്‍ന്ന് നല്‍കിയാല്‍ ട്രാഫിക് ചട്ടങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയാറാകും. നിയമങ്ങള്‍ പാലിക്കാന്‍ സമൂഹം തയാറായാല്‍ ഒരു പരിധിവരെ അപകടങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഐഷാപോറ്റി എം.എല്‍.എ പറഞ്ഞു. മികച്ച ഡ്രൈവര്‍മാര്‍, റാലി നടത്തിയ സ്കൂളുകള്‍, പെയിന്‍റിങ്, എക്സിബിഷന്‍ എന്നിവക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഗീതാ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ തുളസീധരന്‍പിള്ള, ഡിവൈ.എസ്.പിമാരായ കൃഷ്ണകുമാര്‍, ഷാനവാസ്, അബ്ദുല്‍ റാഷി, ഡി.ഇ.ഒ ശ്യാമള, കൗണ്‍സിലര്‍ സുസന്‍ചാക്കോ, വനിതാ സി.ഐ അനിതകുമാരി എന്നിവര്‍ സംസാരിച്ചു. മാജിക് പ്രദര്‍ശനം, വാഹനാപകടങ്ങളെകുറിച്ചുള്ള പെയിന്‍റിങ്, വിഡിയോ പ്രദര്‍ശനം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.