ഉപജില്ലാ സ്കൂള്‍ കായികമേളക്കിടെ പരിക്കേറ്റ വിദ്യാര്‍ഥിക്ക് അവഗണനയെന്ന്

കുളത്തൂപ്പുഴ: ഉപജില്ലാ സ്കൂള്‍ കായികമേളക്കിടെ പരിക്കേറ്റ വിദ്യാര്‍ഥിക്ക് അവഗണനയെന്ന് ആരോപണം. കുളത്തൂപ്പുഴ മഠത്തിക്കോണം സ്വദേശിയും കല്ലുവെട്ടാംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയുമായ സുജിത്ത് (14) ആണ് സ്കൂള്‍ കായികമേളക്കിടെ പരിക്കേറ്റ് കിടക്കയില്‍ കഴിയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ മൈതാനത്തില്‍ നടന്ന ഫുട്ബാള്‍ മത്സരത്തില്‍ സ്കൂളിനെ പ്രതിനിധീകരിച്ച ടീമില്‍ സുജിത്തുമുണ്ടായിരുന്നു. മത്സരത്തിടെയാണ് സുജിത്തിന്‍െറ കാലിന് ഗുരുതരപരിക്കേറ്റത്. അധ്യാപകനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സുജിത്തിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചു. ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുജിത്തിനെ സംഘാടകരോ ബന്ധപ്പെട്ട അധികാരികളോ തിരിഞ്ഞുനോക്കിയില്ളെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കാലിന് പ്ളാസ്റ്ററിട്ട നിലയില്‍ കിടക്കവിട്ട് എഴുന്നേല്‍ക്കാനാവാതെ കഴിച്ചുകൂട്ടുകയാണ് സുജിത്. വേദനയില്‍ കഴിയുന്ന സഹപാഠിക്ക് കഴിയുന്നത്ര സഹായമത്തെിച്ച് നല്‍കാനുള്ള പരിശ്രമത്തിലാണ് സ്കൂളിലെ സഹപാഠികളായ വിദ്യാര്‍ഥികളും അധ്യാപകരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.