കരുനാഗപ്പള്ളി: നീണ്ട കാത്തിരിപ്പിനൊടുവില്‍ ക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീടുകളിലത്തെിച്ചു. പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലാണ് വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും സഹകരണസ്ഥാപനത്തിന്‍െറ മേധാവികള്‍ നേരിട്ടത്തെി പെന്‍ഷന്‍ കൈമാറിയത്. ആറുമാസത്തിലധികമുള്ള കുടിശ്ശികയും വര്‍ധിപ്പിച്ച പെന്‍ഷനുമാണ് ഇപ്പോള്‍ വിതരണം ചെയ്തത്. തൊടിയൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലെ കുഞ്ഞുപിള്ളക്ക് 14,000രൂപ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബി. പത്മകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കടവിക്കാട്ട് മോഹനന്‍ പെന്‍ഷന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. തൊടിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് തൊടിയൂര്‍ രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. സുരേഷ്കുമാര്‍, നാസര്‍ പാട്ടക്കണ്ടത്തില്‍, ബിന്ദുദേവിയമ്മ, വി. രാജന്‍പിള്ള, ടി. രാജീവ് എന്നിവര്‍ പങ്കെടുത്തു. ക്ളാപ്പനയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ള വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.എം. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ക്ളാപ്പന സര്‍വിസ് ബാങ്ക് പ്രസിഡന്‍റ് മോറിസ്, ടി.എന്‍. വിജയകൃഷ്ണന്‍, ഭുവനചന്ദ്രന്‍, അസീസ്, എം.കെ. രാഘവന്‍, രത്നമ്മ എന്നിവര്‍ സംസാരിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് പി. സെലീന വിതരണം നടത്തി. ക്ളാപ്പന ബാങ്ക് പ്രസിഡന്‍റ് മോറിസ് അധ്യക്ഷത വഹിച്ചു. വിജയകൃഷ്ണന്‍, ഓമന, കൃഷ്ണകുമാരി, ബാങ്ക് സെക്രട്ടറി രത്നമ്മ, അസീസ് എന്നിവര്‍ സംസാരിച്ചു. കുലശേഖരപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലേഖാ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം സര്‍വിസ് ബാങ്ക് പ്രസിഡന്‍റ് ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.