പുനലൂര്‍: വനംവകുപ്പ് തടിയിറക്കുന്നത് നിര്‍ത്തിയതോടെ മുള്ളുമല അനക്സ് ഡിപ്പോയുടെ പ്രവര്‍ത്തം നിലച്ചു. ഇതോടെ, ഡിപ്പോയില്‍ കയറ്റിറക്ക് നടത്തുന്ന നാനൂറോളം തൊഴിലാളികള്‍ ജോലിയില്ലാതെ ബുദ്ധിമുട്ടുകയാണ്. തിരുവനന്തപുരം ടിംബര്‍ ഡിവിഷനിലെ പ്രധാന ഡിപ്പോകളിലൊന്നാണ് മുള്ളുമലയിലേത്. അച്ചന്‍കോവില്‍, പുനലൂര്‍, കോന്നി, റാന്നി ഡിവിഷനുകളിലെ വനത്തിലും പ്ളാന്‍േറഷനുകളിലും മുറിക്കുന്ന തേക്ക് ഉള്‍പ്പെടെയുള്ള തടികളാണ് മുള്ളുമലയില്‍ ഇറക്കി ലേലം ചെയ്തിരുന്നത്. അടുത്തകാലം വരെയും സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഈ ഡിപ്പോയില്‍ നടക്കുന്ന ലേലത്തില്‍ മറ്റിടങ്ങളേക്കാള്‍ കൂടിയ വിലയ്ക്കാണ് തടി വിറ്റുപോയിരുന്നത്. എന്നാല്‍, ഈ ഡിപ്പോയില്‍ രണ്ടുവര്‍ഷമായി സമീപ ഡിവിഷനുകളില്‍നിന്നുപോലും തടിയിറക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. വനത്തില്‍നിന്ന് മുള്ളുമല ഡിപ്പോയിലേക്ക് തടി കൊണ്ടുവരുന്നതിനെക്കാള്‍ ലാഭത്തില്‍ മറ്റ് ഡിപ്പോകളില്‍ ഇറക്കാമെന്നതാണ് ഇതിന് കാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍, മുള്ളുമല ഡിപ്പോക്ക് ചുറ്റുവട്ടത്തായുള്ള പുനലൂര്‍, അച്ചന്‍കോവില്‍, കോന്നി ഡിവിഷനുകളില്‍നിന്ന് മുള്ളുമലയില്‍ തടയിറക്കുന്നതിന് അധിക ചെലവ് ഉണ്ടാകില്ലന്ന് തൊഴിലാളികള്‍ സൂചിപ്പിച്ചു. ഇതില്‍ അച്ചന്‍കോവില്‍ ഡിവിഷനില്‍ ധാരാളം മരം മുറിക്കുന്നുണ്ടെങ്കിലും ഇവിടത്തെ ഡിപ്പോയിലല്ലാതെ മറ്റിടത്തേക്ക് കൊണ്ടുപോകാന്‍ തൊഴിലാളികള്‍ സമ്മതിക്കുന്നില്ളെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റ് ഡിവിഷനുകളില്‍നിന്ന് അച്ചന്‍കോവിലില്‍ തടി ഇറക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിയില്ലാതെ വരുന്നത് കണക്കിലെടുത്താണിത്. അടുത്തകാലത്ത് കോന്നി ഡിവിഷനിലെ നടുവത്തുമൂഴി തേക്ക് പ്ളാന്‍േറഷനില്‍നിന്ന് മുറിച്ച 500 മീറ്റര്‍ തടി മുള്ളുമല ഡിപ്പോയില്‍ ഇറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കണ്‍സര്‍വേറ്റര്‍ ഇടപെട്ട് ഈ തീരുമാനം മാറ്റിയതും ഇവിടത്തെ തൊഴിലാളികള്‍ക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.