കിളികൊല്ലൂര്‍: സ്കൂള്‍ കുട്ടികള്‍ നേരിടുന്ന ഏത് പ്രശ്നത്തിനും വാട്സ്ആപ് നമ്പറിലൂടെ പരാതി നല്‍കിയാല്‍ അടുത്തദിവസംതന്നെ നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എസ്. സതീഷ് ബിനോയുടെ ഉറപ്പ്. റോഡപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം സിറ്റി പരിധിയില്‍ പൊലീസ് നടപ്പാക്കുന്ന ഗതാഗത ബോധവത്കരണ പരിപാടിയായ ‘സഞ്ചാരം 2016’ന്‍െറ ഭാഗമായി റോഡ് സേഫ്റ്റി സെല്‍ രൂപവത്കരണ ഉദ്ഘാടനം കരിക്കോട് ടി.കെ.എം സെന്‍റിനറി പബ്ളിക് സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബസിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, സ്കൂളിലേക്ക് വരുന്ന വഴികളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഏതുമായിക്കോട്ടെ അധ്യാപകരോടും രക്ഷിതാവിനോടും അറിയിച്ചശേഷം 9497960892 എന്ന വാട്സ്ആപ് നമ്പറിലേക്ക് വിവരങ്ങള്‍ അറിയിക്കാം. തൊട്ടടുത്ത ദിവസംതന്നെ ഇതുസംബന്ധിച്ച് നടപടിയുണ്ടാകും. ജില്ലയില്‍ ഒരുമാസം 12ലധികംപേര്‍ അപകടങ്ങളില്‍ മരിക്കുന്നുണ്ടെന്ന് കമീഷണര്‍ പറഞ്ഞു. അതിലേറെയും യുവാക്കളാണ്. റോഡപകടങ്ങള്‍ക്കെതിരെ കുട്ടികള്‍ പ്രചരിപ്പിക്കുന്ന സന്ദേശം പലരുടെയും ജീവന്‍ രക്ഷപ്പെടുത്താനാകും. റോഡ് സുരക്ഷയില്‍ സ്കൂള്‍തലം മുതല്‍ വിദ്യാര്‍ഥികളെ സ്വയംപര്യാപ്തമാക്കുകയാണ് ‘സഞ്ചാര’ത്തിന്‍െറ ലക്ഷ്യമെന്നും കമീഷണര്‍ പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ലതാ അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ എം. സെയ്ഫുദ്ദീന്‍ ക്ളാസ് നയിച്ചു. ശുഭയാത്ര പദ്ധതി നോഡല്‍ ഓഫിസര്‍ എച്ച്. ഷാനവാസ്, ഉദയകുമാര്‍, എസ്. കുമാര്‍, മുഹമ്മദ് ഖാന്‍, രൂപേഷ് രാജ്, എം. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.