ശാസ്താംകോട്ട: മൂന്ന് പഞ്ചായത്തുകള്‍ സംഗമിക്കുന്ന ചക്കുവള്ളി ടൗണ്‍ കൈയടക്കിയിരിക്കുന്ന തെരുവുനായ്ക്കള്‍ക്കെതിരെ നടപടിയെടുക്കാതെ പരസ്പരം പഴിചാരി പഞ്ചായത്തുകള്‍. ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളാണ് സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകാന്‍ മത്സരിക്കുന്നത്. ഈ മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമാണ് ചക്കുവള്ളി ടൗണ്‍. നായ്ക്കളുടെ വിഹാരരംഗമായ പബ്ളിക് മാര്‍ക്കറ്റും ക്ഷേത്രമൈതാനവും പോരുവഴി പഞ്ചായത്തിലാണെങ്കില്‍ നൂറിലധികം നായ്ക്കള്‍ തമ്പടിച്ചിരിക്കുന്ന ചക്കുവള്ളി ചിറ ശൂരനാട് തെക്ക് പഞ്ചായത്തിലാണ്. നായ്ക്കള്‍ കൈയടക്കിയിരിക്കുന്ന പടിഞ്ഞാറേ ക്ഷേത്ര മൈതാനം ശൂരനാട് വടക്ക് പഞ്ചായത്തിന്‍െറ ഭാഗമാണ്. മൂന്ന് പഞ്ചായത്തിലുമായി 300ലധികം തെരുവുനായ്ക്കള്‍ ുണ്ട്. ടൗണിലെ കോഴിക്കടയില്‍ കയറി നൂറിലധികം ഇറച്ചിക്കോഴികളെ ഒരുമാസംമുമ്പ് നായക്കൂട്ടം കടിച്ചുകൊന്നിരുന്നു. മനുഷ്യര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുന്നതും ഇവിടെ നിത്യസംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.