ദേശീയപാതയിലെ കാടു പിടിച്ച സ്ഥലത്ത് നായ്ക്കള്‍ വിലസുന്നു

ചവറ: ദേശീയപാതയുടെ ഇരുവശങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകളിലെ നായശല്യം യാത്രക്കാര്‍ക്ക് പേടിസ്വപ്നം. ഇതുസംബന്ധിച്ച് ആവലാതികള്‍ ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ നിസ്സംഗതയില്‍. ഇരുചക്ര വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് നായ്ക്കളുടെ ശല്യം ദുസ്സഹമായിരിക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് പോകാനായി ചെറിയ വാഹനങ്ങള്‍ കാടിനോട് ചേര്‍ന്ന് ഒഴിഞ്ഞുകൊടുക്കുമ്പോള്‍ നായ്ക്കള്‍ കൂട്ടത്തോടെ ഇവരെ ആക്രമിക്കുകയാണ്. ഇരുചക്രവാഹനത്തില്‍ വരുന്നവര്‍ക്ക് അപകടം പറ്റുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തട്ടാശ്ശേരി മുത്തൂറ്റ് ബാങ്കിന് സമീപവും, ചവറ പാലം, കെ.എം.എം.എല്ലിന്‍െറ വശങ്ങളിലും വളര്‍ന്നുകിടക്കുന്ന കാടുകളാണ് അപകടം വിതക്കുന്നത്. രാത്രികാലങ്ങളില്‍ അറവ് ശാലകളില്‍നിന്നുള്ള മാലിന്യം ദേശീയപാതയോട് ചേര്‍ന്ന് വളര്‍ന്നുകിടക്കുന്ന കാടുകളില്‍കൊണ്ടുതള്ളിയിടുന്നതാണ് ഇവിടങ്ങളില്‍ നായ്ക്കളുടെ ശല്യം രൂക്ഷമാകാന്‍ കാരണം. സ്കൂള്‍ കുട്ടികള്‍ക്കാണ് ദേശീയപാതയിലെ നായശല്യം കൂടുതല്‍ ഭയമുണ്ടാക്കുന്നത്. ഇവിടങ്ങളില്‍ നായ്ക്കളുടെ വിഹാരരംഗമായതോടെ പല കുട്ടികളേയും രക്ഷാകര്‍ത്താക്കളാണ് സ്കൂളിലത്തെിക്കുന്നത്. വളര്‍ന്നുകിടക്കുന്ന കാടുകള്‍ വെട്ടിത്തെളിച്ചാല്‍ നായശല്യത്തിന് ഒരു പരിധിവരെ പരിഹാരം കാണാമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബന്ധപ്പെട്ട അധികൃതര്‍ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ദേശീയപാതക്കിരുവശമുള്ള കാട് വെട്ടിത്തെളിച്ചാല്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി ദേശീയപാതയിലൂടെ യാത്ര ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.