ചവറ: സവാള ചാക്കുകെട്ടുകൊണ്ട് മറച്ച് അനധികൃതമായി ലോറിയില്‍ വില്‍പനക്ക് കൊണ്ടുവന്ന മണല്‍ ചവറ പൊലീസ് പിടികൂടി. തമിഴ്നാട് രജിസ്ട്രേഷന്‍ ലോറിയാണ് പിടികൂടിയത്. മണലാണെന്ന് അറിയാതിരിക്കാന്‍വേണ്ടി ചെക് പോസ്റ്റ് അധികൃതരെ കബളിപ്പിക്കാനായിരുന്നു സവാള ചാക്കും ഉണക്കതൊണ്ടുംകൊണ്ട് മണല്‍ മൂടിയിരുന്നത്. ഞായറാഴ്ച ഉച്ചക്ക് ചവറ പയ്യലക്കാവിലെ വീട്ടില്‍ മണല്‍ ഇറക്കുന്നതിനിടെ പൊലീസത്തെി പിടികൂടുകയായിരുന്നു. ലോറി ഡ്രൈവര്‍ കന്യാകുമാരി അരുമന മുണ്ടംപ്ളാവിളയില്‍ രാജുവിനെയും ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി മണല്‍ വില്‍പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐ ജയകുമാറിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.