കൊട്ടാരക്കര: കലയപുരം പുത്തൂര്‍മുക്കിലെ കാഞ്ഞിരമൂട്ടില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാനതൊഴിലാളികളുടെ ലേബര്‍ ക്വാര്‍ട്ടേഴ്സില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. വിവിധ ഇനത്തില്‍പെട്ട 1350 പാക്കറ്റ് പാന്‍മസാലയാണ് കണ്ടത്തെിയത്. ബിഹാര്‍, ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍നിന്നുള്ള 500ഓളം ജോലിക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് പുത്തൂര്‍മുക്കിലെ ക്യാമ്പ്. ഒറ്റ മുറിയില്‍ 12 മുതല്‍ 16 പേര്‍ വരെയാണ് താമസിക്കുന്നത്. വിവിധ മുറികളിലായി ബാഗിലും മറ്റും രഹസ്യമായി സൂക്ഷിച്ചിരുന്നതായിരുന്നു പാന്‍മസാല. ബിഹാറില്‍ മാത്രം ഉല്‍പാദിപ്പിക്കുന്ന വൈറ്റ് ഹോഴ്സ്, നാട്ടില്‍ സുലഭമായ ഖൈനി, ഹാന്‍സ് എന്നീ ഇനത്തില്‍പ്പെട്ട പാന്‍മസാലകളാണ് കണ്ടെടുത്തത്. ഓണവിപണി ലക്ഷ്യമാക്കി ഇത്തരം ക്യാമ്പുകളില്‍ തുടര്‍ന്നും പരിശോധന ഉണ്ടാകുമെന്ന് എക്സൈസ് സി.ഐ. വി. റോബര്‍ട്ട് അറിയിച്ചു. സി.ഐയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എസ്. ശശികുമാര്‍, എസ്. ഷാജി, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീഷ്ബാബു, പ്രിവന്‍റിവ് ഓഫിസര്‍മാരായ പി. ഷറഫുദ്ദീന്‍, സുജിത്ത്കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എസ്. പ്രേംനസീര്‍, സന്ദീപ്, അനില്‍കുമാര്‍, ഷിലു, സന്തോഷ്കുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ശ്രീമോള്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.