കാവനാട്: ദേശീയപാതയിലെ വളവുകളില്‍ പലയിടത്തും ഡിവൈഡറുകള്‍ ഇല്ലാത്തതും ഉള്ളവ തകര്‍ന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. കാങ്കത്ത് മുക്കില്‍ ഡിവൈഡര്‍ ചില ഭാഗങ്ങളില്‍ തകര്‍ച്ചയിലാണ്. നെല്ലിമുക്ക്, മുളങ്കാടകം എന്നിവിടങ്ങളില്‍ ഡിവൈഡറില്ലാത്ത സ്ഥിതിയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ കണ്ടൈനര്‍ ലോറി നിയന്ത്രണംവിട്ട് കാക്കങ്കത്തുമുക്കില്‍ തകര്‍ന്ന ഡിവൈഡറിലേക്ക് ഇടിച്ചുകയറി ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. ഡിവൈഡറില്‍ കുടുങ്ങിക്കിടന്ന കണ്ടൈനര്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഇതുമൂലം ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ കിടന്ന ഡിവൈഡറിന്‍െറ കോണ്‍ക്രീറ്റ് തൂണ്‍ പൊലീസ് റിക്കവറി വാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് മാറ്റിയത്. ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡോ രാത്രിയില്‍ ഡ്രൈവര്‍മാര്‍ക്ക് ഡിവൈഡര്‍ മനസ്സിലാകുന്ന രീതിയില്‍ റിഫ്ളക്ടറുകളോ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് പാചകവാതകം ചോര്‍ന്നിരുന്നു. തൊട്ടടുത്ത ജങ്ഷനായ നെല്ലിമുക്ക് വളവിലും ഡിവൈഡര്‍ ഇല്ലാത്തത് ഭീക്ഷണിയാണ്. ഇവിടേയും ഏഴ് വര്‍ഷം മുമ്പ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് പാചകവാതക ചോര്‍ച്ചയുണ്ടാകുകയും ദിവസങ്ങളോളം ഇതുവഴി ഗതാഗത തടസ്സമുണ്ടാകുകയും ചെയ്തിട്ടുണ്ട്. മുളങ്കാടകത്തെ വളവിലും സ്ഥിതി ഗുരുതരമാണ്. ഈ വളവുകളില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരേയും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.