ചവറ: കെ.എം.എം.എല്‍ കമ്പനിയിലേക്ക് എത്തിയ ക്ളോറിന്‍വാതകം നിറച്ച ടര്‍ണര്‍ നിലത്ത് വീണ് വാതകം ചോര്‍ന്നതോടെ അപകട സൈറണ്‍ മുഴങ്ങി. കെ.എം.എം.എല്ലിലെ ഫയര്‍ഫോഴ്സ് എത്തി ദുരന്തനിവാരണം നടത്തുന്നതിനിടെ മൂന്ന് പേര്‍ വാതകം ശ്വസിച്ച് അവശനിലയിലായി. ചവറ ഫയര്‍ഫോഴ്സും കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തേക്ക് പാഞ്ഞത്തെി. ദേശീയപാതയിലെ ഗതാഗതം തടഞ്ഞ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു മണിക്കൂര്‍ കൊണ്ട് അപകടാവസ്ഥക്ക് പരിഹാരം കണ്ടു. ‘വാതകചോര്‍ച്ചയും’ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും മോക്ഡ്രില്ലായിരുന്നെന്ന് പലരും തിരിച്ചറിഞ്ഞത് പിന്നീടാണ്. കമ്പനിയിലെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാതകചോര്‍ച്ച ഉണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ഒരു മണിക്കൂര്‍ നീണ്ട പ്രവൃത്തിയിലൂടെ വിലയിരുത്തിയത്. വാതകചോര്‍ച്ചയിലൂടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്. വാതകം ശ്വസിച്ച് അവശനിലയിലായവരെ പെട്ടെന്ന് ആംബുലന്‍സില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യആശുപത്രിയിലത്തെിച്ചു. കെ.എം.എം.എല്ലിലെ ഫയര്‍ഫോഴ്സിനൊപ്പം ചവറില്‍നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി പ്രദേശമാകെ വെള്ളം പമ്പ് ചെയ്ത് വാതകം നിര്‍വീര്യമാക്കുകയായിരുന്നു. ഇതിനിടെ ചവറ ഗേള്‍സ്, ബോയ്സ് സ്കൂളിലെ നൂറോളം കുട്ടികളെ വാതകം ശ്വസിച്ചനിലയില്‍ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവമറിഞ്ഞ് തഹസില്‍ദാര്‍ ബി. രാധാകൃഷ്ണന്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തത്തെി. അടിയന്തരഘട്ടത്തിലെ ഇടപെടലായി നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്‍െറ ഒരു യൂനിറ്റും എത്തി. 12 മണിയോടെയാണ് മോക്ഡ്രില്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് കൊല്ലം എ.ഡി.എം അബ്ദുല്‍ കലാമിന്‍െറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടര്‍ പി. പ്രമോദ്, ജോയന്‍റ് ഡയറക്ടര്‍ ജയചന്ദ്രന്‍, കെ.എം.എം.എല്‍ എം.ഡി ഫെബി വര്‍ഗീസ്, കെമിക്കല്‍ ഇന്‍സ്പെക്ടര്‍ സിയാദ്, ഫയര്‍ഫോഴ്സ് അസി. ഡിവിഷന്‍ ഓഫിസര്‍ ഷിജു, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ ഷാജികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.