വിമാനത്താവള വികസനം: കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധ കൂട്ടായ്മ

വള്ളക്കടവ്: പിറന്നമണ്ണില്‍ സൈ്വരമായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി വള്ളക്കടവ്, വയ്യാമൂലക്കാര്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി. വിമാനത്താവള വികസനത്തിന്‍െറപേരില്‍ കുടിയൊഴിപ്പിക്കുന്നതിന് എതിരെ പ്രതിഷേധിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ജനകീയ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഞായറാഴ്ച വൈകീട്ട് വള്ളക്കടവ് സൗഹൃദയ ഗ്രൗണ്ടില്‍ നടന്ന കൂട്ടായ്മ ഫാദര്‍ യൂജിന്‍ പെരേര ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ്, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ശ്രീകുമാര്‍, വള്ളക്കടവ് വാര്‍ഡ് കൗണ്‍സിലര്‍ ഷാജിതാനാസര്‍, ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന്‍, വള്ളക്കടവ് മുസ്ലിം ജമാഅത്ത്് ഇമാം മുഹമ്മദ് റഷീദ് മൗലവി, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സെയ്ഫുദ്ദീന്‍ ഹാജി, വിക്രമന്‍നായര്‍, ഫാദര്‍ സൈറസ് കളത്തില്‍, വള്ളക്കടവ് വിശ്വന്‍, വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സോളമന്‍ വെട്ടുകാട്, വള്ളക്കടവ് നിസാം, ബിജു, സേവ്യര്‍ലോപ്പസ്, ഷബീര്‍ ആസാദ് എന്നിവര്‍ സംസാരിച്ചു. ഒന്നാംഘട്ട വിമാനത്താവള വികസനത്തിനായി 95ല്‍ കുടിയൊഴിപ്പിക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടാതെ കോടതികളില്‍ കയറിയിറങ്ങുകയാണ്. പല തവണകളായി വള്ളക്കടവ്, വയ്യാമൂല പ്രദേശങ്ങളില്‍നിന്ന് സ്ഥലം എറ്റെടുക്കലിന്‍െറ പേരില്‍ നിരവധി കുടുംബങ്ങളെയാണ് തെരുവില്‍ ഇറക്കുന്നത്. ഇനി വികസനത്തിന്‍െറ പേരില്‍ പിറന്ന മണ്ണില്‍നിന്ന് ഒരു തരിമണ്ണ് പോലും വിട്ടുകൊടുക്കില്ളെന്നും അവകാശത്തിനായി പ്രതിഷേധിച്ച തങ്ങളെ ദേശവിരുദ്ധരായും ഭൂമാഫിയകളായും മുദ്ര കുത്താനുള്ള കലക്ടറുടെ നടപടി ചില തല്‍പരകക്ഷികളുടെ ഇടപെടല്‍ മൂലമാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.