കടയ്ക്കല്‍: കൊട്ടാരക്കര താലൂക്ക് വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ചടയമംഗലം മണ്ഡലത്തില്‍ പുതിയ താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ആസ്ഥാനം കടയ്ക്കലിലും ചടയമംഗലത്തും വേണമെന്നാവശ്യപ്പെട്ട് ഇരു പ്രദേശത്തുകാരും രംഗത്തുവന്നത് താലൂക്ക് അനുവദിക്കലിന് തടസ്സമായി. അനുവദിക്കാത്ത താലൂക്കിന്‍െറ ആസ്ഥാനത്തെച്ചൊല്ലി ഇരുമേഖലകളും തമ്മില്‍ സംഘര്‍ഷവുമുണ്ടായിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ കൊട്ടാരക്കര താലൂക്ക് വിഭജിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്മാറി. രാഷ്ട്രീയ നേതൃത്വങ്ങളും സന്നദ്ധസംഘടനകളുമെല്ലാം പ്രാദേശികമായി നിലകൊണ്ടതോടെ രണ്ടിലൊരിടത്ത് താലൂക്ക് അനുവദിച്ചാല്‍ ‘കൈ പൊള്ളുമെന്ന്’ ഭരണകൂടത്തിന് ബോധ്യമായിരുന്നു. മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് മുന്നിലും താലൂക്ക് വിഷയം വന്നെങ്കിലും പരിഹാരമുണ്ടായില്ല. അതെ സമയം ജനസംഖ്യാപ്രകാരവും ഭൂമിശാസ്ത്രപരമായും നോക്കിയാല്‍ കൊട്ടാരക്കര താലൂക്ക് വിഭജിക്കേണ്ട സമയം ഏറെ വൈകി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പത്തനാപുരത്തും കാട്ടാക്കടയിലുമുള്‍പ്പെടെ താലൂക്കുകള്‍ രൂപവത്കരിച്ചപ്പോഴും കൊട്ടാരക്കര വിഭജിക്കാന്‍ തയാറായില്ല. ചിതറ, കുമ്മിള്‍ പഞ്ചായത്ത് നിവാസികളാണ് ഇതുമൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. അമ്പതിനടുത്ത് കിലോമീറ്ററുകള്‍ താണ്ടി വേണം ഇവര്‍ക്ക് താലൂക്ക് ആസ്ഥാനത്തത്തൊന്‍. മലയോരമേഖലക്ക് സഹായകമായി മണ്ഡല നടുവിലെ കടയ്ക്കലില്‍ താലൂക്ക് അനുവദിക്കാനായിരുന്നു നേരത്തേ തീരുമാനം. പിന്നീടാണ് ചടയമംഗലത്ത് നിന്ന് എതിര്‍പ്പ് വന്നത്. താലൂക്കാശുപത്രി, കോടതി, എം.എല്‍.എ ഓഫിസ്, കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ്, പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, സീഡ്ഫാം തുടങ്ങിയ സ്ഥാപനങ്ങളൊക്കെ കടയ്ക്കലാണ് പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്, ഗ്രാമന്യായാലയം, എക്സൈസ് ഓഫിസ്, ബ്ളോക് പഞ്ചായത്ത് ഓഫിസ്, പി.ഡബ്ള്യു.ഡി ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് തുടങ്ങിയവ ചടയമംഗലത്താണ്. മിനി സിവില്‍ സ്റ്റേഷന്‍ കടയ്ക്കലിനു പുറമെ ചടയമംഗലത്തും അനുവദിച്ചു. മണ്ഡലത്തില്‍ പുതുതായി പൊതുസ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും രണ്ടിടങ്ങളിലുമായി പിടിവലിയുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും താലൂക്ക് വിഷയം മിണ്ടാതെയാണ് സ്ഥാനാര്‍ഥികള്‍ രക്ഷ നേടിയിരുന്നത്. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാവും മറുപടി. ഈ സര്‍ക്കാറിന്‍െറ കാലത്തെങ്കിലും പുതിയ താലൂക്ക് അനുവദിക്കുമെന്നാണ് പ്രദേശത്തുകാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.