സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

കുണ്ടറ: സ്വാതന്ത്ര്യദിനാഘോഷത്തിന് സ്കൂളുകളും ഗ്രന്ഥശാലകളും ഒരുങ്ങി. കേരളപുരം ഗവ. ഹൈസ്കൂളില്‍ സ്വതന്ത്ര്യദിന കവിതാ രചന, ചിത്രരചന, ലേഖന മത്സരങ്ങള്‍ നടന്നു. സ്വാതന്ത്ര്യദിന ഗീതങ്ങളുടെ ആലാപനവും ചൊല്‍ക്കാഴ്ചയും തിങ്കളാഴ്ച നടക്കും. സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികള്‍ ജില്ലാ പഞ്ചായത്ത് അംഗം ഷെര്‍ലി ഉദ്ഘാടനം ചെയ്യും. ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ. യു.പി സ്കൂളില്‍ സ്വതന്ത്ര്യദിനറാലിയും വിവിധ മത്സരങ്ങളും നടക്കും. പുനുക്കൊന്നൂര്‍ മംഗളോദയം പബ്ളിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് മുളവന രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ കൈനകരി തങ്കരാജ് മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്‍റ് വിജയകുമാര്‍ അധ്യക്ഷത വഹിക്കും. കുണ്ടറ പൗരവേദിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ വാര്‍ഷിക ദിനാഘോഷവും സിമ്പോസിയവും നടക്കും. നാന്തിരിക്കല്‍ അക്കാദമിയില്‍ രാവിലെ 10നാണ് സിമ്പോസിയം. ‘മതേതര ഇന്ത്യ ഇന്ന്’ വിഷയം അംബേദ്കര്‍ ഫൗണ്ടേഷന്‍ ദേശീയ ചെയര്‍മാന്‍ നെടുമണ്‍കാവ് ഗോപാലകൃഷ്ണന്‍ അവതരിപ്പിക്കും. പൗരവേദി പ്രസിഡന്‍റ് ഡോ. വെള്ളിമണ്‍ നെല്‍സണ്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.