ചിറ്റുമല ബ്ളോക് ജലസേചന പദ്ധതി: രൂപരേഖ സമര്‍പ്പിച്ചു

കുണ്ടറ: ചിറ്റുമല ബ്ളോക് പഞ്ചായത്ത് ജലസേചന പദ്ധതി സംബന്ധിച്ച രൂപരേഖ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. സന്തോഷ് സമര്‍പ്പിച്ചു. ചിറ്റുമല ഏലാ, നാവുങ്കം ഏലാ, മൂഴിയില്‍ ഭാഗം എന്നിവിടങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സഹായകമായ രീതിയില്‍ ചിറ്റുമല ചിറ പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് ഇതുസംബന്ധിച്ച യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കി. ബ്ളോക് ഇറിഗേഷന്‍ പ്ളാനില്‍ ഉള്‍പ്പെടുത്തിയ ജലസേചനം, മണ്ണ് സംരക്ഷണം, കൃഷി, നീര്‍ത്തട പരിപാലനം എന്നിവ ശാസ്ത്രീയമാക്കും. ചിറ്റുമല ചിറ പാലം, മൂഴിയില്‍ പാലം എന്നിവയുടെ നിര്‍മാണം, ചിറവരമ്പ് കയര്‍ഭൂപടം ഉപയോഗിച്ച് ബലപ്പെടുത്തല്‍ എന്നിവയും ഇതോടൊപ്പം പൂര്‍ത്തിയാക്കും. യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ളോക് സെക്രട്ടറി എസ്. അശോക്കുമാര്‍, ഇറിഗേഷന്‍ അസി. എക്സി. എന്‍ജിനീയര്‍ ടെസിമോന്‍, കൃഷി അസി. ഡയറക്ടര്‍ കല്‍പന, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ ആനന്ദബോസ്, കൃഷി ഓഫിസര്‍മാരായ സജി, ബിജു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ തങ്കപ്പന്‍ ഉണ്ണിത്താന്‍, സോളമന്‍, അജി എബ്രഹാം, ജിനുമാത്യു, കുമാരി, എല്‍.കെ. രാഖി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.