പത്തനാപുരം: പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ ജനകീയ കൂട്ടായ്മ. നൈര്‍മല്യം എന്ന പേരില്‍ ആരംഭിക്കുന്ന ജനകീയകൂട്ടായ്മയിലൂടെ വിവിധ പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിന് തുടക്കംകുറിക്കും. ആറുപേര്‍ അടങ്ങുന്ന നൈര്‍മല്യസേന പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡുകളിലെ വീടുകളില്‍നിന്ന് പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കും. ഇവ റീസൈക്ളിക്ക് യൂനിറ്റുകള്‍ക്ക് നല്‍കും. മാര്‍ക്കറ്റിലെ മാലിന്യം സംസ്കരിക്കുന്നതിന് മുപ്പത് ലക്ഷം രൂപ മുടക്കി ഗ്രീന്‍ ഇന്‍സുലേറ്റര്‍ സ്ഥാപിക്കും. പഞ്ചായത്ത് പതിമൂന്ന് ലക്ഷം രൂപയും എം.എല്‍.എ ഫണ്ടില്‍നിന്ന് പതിനേഴ് ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഇന്‍സുലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടം പത്തനാപുരം പ്രവാസി സംഘടന നിര്‍മിച്ചുനല്‍കും. ദിവസം രണ്ട് ടണ്‍ ജൈവ മാലിന്യം സംസ്കരിക്കാന്‍ കഴിയും. പദ്ധതിയുടെ പ്രചാരണാര്‍ഥം 12 ന് വൈകീട്ട് മൂന്നിന് കൂട്ടയോട്ടം സംഘടിപ്പിക്കും. 15ന് ജനകീയ കൂട്ടായ്മയിലൂടെ മാര്‍ക്കറ്റിലെയും കവലകളിലെയും പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കും. ഒരുവര്‍ഷത്തെ വിവിധ പരിപാടികളിലൂടെ പൂര്‍ണമായും മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് എച്ച്. നജീബ് മുഹമ്മദ്, വൈസ് പ്രസിഡന്‍റ് ജെ. നിഷ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.