ഓയൂര്‍: ഓടനാവട്ടത്തെ ജപ്പാന്‍കുടിവെള്ളപദ്ധതി നോക്കുകുത്തിയായതിനാല്‍ പൈപ്പുകള്‍ വഴി ജലം എത്തുന്നില്ളെന്ന് പരാതി. അഞ്ചുവര്‍ഷം മുമ്പാണ് പദ്ധതിയുടെ ഭാഗമായി വാപ്പാലയില്‍ ലക്ഷങ്ങള്‍ മുടക്കി ജലസംഭരണി നിര്‍മിച്ചത്. ഓടനാവട്ടം റെഡിവളവ് ഭാഗത്ത് മൂന്നുവര്‍ഷം മുമ്പ് പൈപ്പ് പൊട്ടി ഓയൂര്‍-കൊട്ടാരക്കര റോഡ് രണ്ടായി പിളര്‍ന്നിരുന്നു. വെളിയം പഞ്ചായത്തിന്‍െറ വിവിധ റോഡുകളില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി ഗതാഗതതടസ്സം ഉണ്ടാവുകയും വെള്ളം പാഴാകുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. മുട്ടറ, ഓടനാവട്ടം, അയണിക്കോട്, വട്ടമണ്‍തറ, കുടവട്ടൂര്‍ എന്നീ പ്രദേശങ്ങളില്‍ പൈപ്പുകള്‍ വഴി കുടിവെള്ളം എത്തുന്നില്ല. 400 കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. കുടവട്ടൂരില്‍ ജില്ലാപഞ്ചായത്തിന്‍െറ 37ലക്ഷം രൂപ ചെലവഴിച്ച് ജലസംഭരണി നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രദേശവാസികള്‍ക്ക് അധികൃതര്‍ കുടിവെള്ളം നല്‍കിയിട്ടില്ല. മിക്ക പട്ടികജാതി കോളനിക്കാരും പഞ്ചായത്തിന്‍െറ കിണറിനെയാണ് ആശ്രയിക്കുന്നത്. ഇതാകട്ടെ, മാലിന്യക്കൂമ്പാരമായിരിക്കുകയാണ്. കിണറുകളില്‍ മാലിന്യാവശിഷ്ടങ്ങള്‍ തള്ളുന്നതിനാല്‍ കോളനികളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പടിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് ഈ മേഖലയിലെ കിണറുകളില്‍ മാലിന്യം തള്ളിയിരുന്നു. ഈ വെള്ളം കുടിച്ച് കോളനിക്കാര്‍ക്ക് മഞ്ഞപ്പിത്തവും പനിയും പടര്‍ന്നുപിടിച്ചിരുന്നു. കോളനികള്‍ കേന്ദ്രീകരിച്ച് ജപ്പാന്‍ കുടിവെള്ളം എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടും ഉണ്ടായിട്ടില്ല. അടിയന്തരമായി ഈ മേഖലയിലേക്ക് പൈപ്പുകള്‍ വഴിയുള്ള കുടിവെള്ളമത്തെിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ആംആദ്മി വെളിയം കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.