പത്തനാപുരം: സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മഷി മാഞ്ഞ് പോവുകയോ കീറിപ്പോവുകയോയില്ല. മാതൃകയായി പത്തനാപുരം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞകാലങ്ങളില്‍ വെള്ളപേപ്പറില്‍ തെളിയാത്ത മഷിയില്‍ ഗ്രാമപഞ്ചായത്തുകളില്‍ ലഭിക്കുന്ന വിവാഹ, ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി നശിക്കാത്ത തരത്തില്‍ കളര്‍ പ്രിന്‍റില്‍ ലാമിനേറ്റ് ചെയ്താണ് പത്തനാപുരം പഞ്ചായത്ത് അപേക്ഷകര്‍ക്ക് നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍നിന്ന് ലഭിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വരന്‍, വധു എന്നിവരുടെ ഫോട്ടോയും പ്രിന്‍റ് ചെയ്തിരുന്നു. അപേക്ഷകര്‍ നല്‍കുന്ന കളര്‍ ഫോട്ടോ ബ്ളാക് ആന്‍ഡ് വൈറ്റില്‍ പ്രിന്‍റ് ചെയ്ത് നല്‍കുമ്പോള്‍ വധൂവരന്മാരെ തിരിച്ചറിയാന്‍ പോലും കഴിയില്ല എന്ന പരാതി വ്യാപകമായിരുന്നു. എന്നാല്‍, പത്തനാപുരം ഗ്രാമപഞ്ചായത്തിന്‍െറ വിവാഹ സര്‍ട്ടിഫിക്കറ്റ് ഇളം മഞ്ഞ പേപ്പറില്‍ ഫോട്ടോകളര്‍ പ്രിന്‍റ് ചെയ്ത് ലാമിനേറ്റ് ചെയ്താണ് നല്‍കുന്നത്. ഇതിനായി ഗ്രാമപഞ്ചായത്ത് ഉപകരണങ്ങള്‍ വാങ്ങി. അപേക്ഷകള്‍ നല്‍കുന്ന അന്നുതന്നെ സര്‍ട്ടിഫിക്കറ്റുകളും ഇവിടെനിന്ന് ലഭ്യമാകും. പുതിയ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം എച്ച്. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.