കൊല്ലം: നഗരത്തില്‍ എല്‍.ഇ.ഡി വഴിവിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് അഴിമതി ആരോപണ ചര്‍ച്ചയില്‍ നഗരസഭ കൗണ്‍സില്‍ യോഗം. എന്നാല്‍, ആരോപണം വ്യക്തമായ മറുപടിയോടെ മേയര്‍ തള്ളി. കേന്ദ്ര സര്‍ക്കാരിന്‍െറ നഗരജ്യോതി പദ്ധതി പ്രകാരം നഗരത്തില്‍ ഇപ്പോള്‍ 1000 എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിച്ചുതുടങ്ങി. ഇതിന്‍െറ കരാറുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ അംഗം എ. നിസാറാണ് ആരോപണം ഉന്നയിച്ചത്. കോഴിക്കോട് കോര്‍പറേഷനില്‍ 3300 രൂപ നിരക്കില്‍ വിളക്ക് സ്ഥാപിക്കുമ്പോള്‍ കൊല്ലത്ത് 7750 രൂപയാണ് ചെലവ്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. ജെ.എസ്.എസ് അംഗം പ്രേം ഉഷാറും ആരോപണത്തിന് പിന്തണയുമായി രംഗത്തത്തെി. ലോകംമുഴുവന്‍ ഞെട്ടുന്ന അഴിമതിയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഇ.ഡി വിളക്ക് സ്ഥാപിക്കാനുള്ള കരാര്‍ എറ്റെടുത്തത് സര്‍ക്കാര്‍ ഏജന്‍സിയാണെന്നും അവരെങ്ങനെയാണ് കോര്‍പറേഷന് കൈക്കൂലി തരുന്നതെന്നും മേയര്‍ വി. രാജേന്ദ്രബാബു ചോദിച്ചു. കെല്‍ട്രോണ്‍, സിഡ്കോ, മീറ്റര്‍ കമ്പനി എന്നിവയാണ് ക്വട്ടേഷന്‍ തന്നത്. വിളക്ക് സ്ഥാപിച്ച് അഞ്ച് വര്‍ഷം അറ്റകുറ്റപ്പണി ഉള്‍പ്പെടെയായിരുന്നു ക്വട്ടേഷന്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിന് അവര്‍ കൈക്കൂലി തരുമെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ എം.എ. സത്താര്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാതെ പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണത്തില്‍ മറുപടി വ്യക്തമായതോടെ തെരുവുവിളക്ക് പ്രശ്നം അവസാനിച്ചു. ഇത്തവണ ഓണാഘോഷം നഗരസഭ വിപുലമായി സംഘടിപ്പിക്കുമെന്ന് മേയര്‍ പറഞ്ഞു. തൃപ്പൂണിത്തുറ മാതൃകയില്‍ അത്തം ആഘോഷവും കലാപരിപാടികള്‍, തൃശൂര്‍ പുലികളി എന്നിവയും നടത്തും. ഓണത്തിന് ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ജയന്‍, എസ്. ഗീതാകുമാരി, ഷീബ ആന്‍റണി, ചിന്ത എല്‍. സജിത്, വി.എസ്. പ്രിയദര്‍ശന്‍, ടി.ആര്‍. സന്തോഷ്, യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എ. കെ. ഹഫീസ്, ഹണി ബഞ്ചമിന്‍, പ്രസന്നന്‍, എം.എസ്. ഗോപകുമാര്‍, റീന സെബാസ്റ്റ്യന്‍, ബിന്ദു സജീവ്, മീനാകുമാരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.